സ്പോർട്സ് ക്വാട്ട സ്പോട്ട് അഡ്മിഷൻ
ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി ആറിന് രാവിലെ 10 ന് മുന്‍പായി അതത് കോളജുകളിൽ റിപ്പോർട്ട് ചെയ്യണം.
കമ്യൂണിറ്റി ക്വാട്ട സ്പോട്ട് അഡ്മിഷൻ
ഒഴിവുള്ള കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് കഴിഞ്ഞ കമ്യൂണിറ്റി ക്വാട്ട കൗണ്‍സിലിംഗ് സമയത്തു റിപ്പോർട്ട് ചെയ്തു സീറ്റ് ലഭിക്കാത്ത വിദ്യാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി ആറിന് 10നു മുന്‍പായി അതത് കോളജുകളിൽ റിപ്പോർട്ട് ചെയ്യണം.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ (കോർകെമിസ്ട്രി) ഒമ്പതു മുതൽ അതതു കേന്ദ്രങ്ങളിൽ ആരംഭിക്കും.
ടൈംടേബിൾ
22 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ എംബിഎൽ (ഫെബ്രുവരി 2021) പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
രണ്ടാം സെമസ്റ്റർ ബിപിഎഡ് ദ്വിവത്സര കോഴ്സ് (റെഗുലർ ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
ബാച്ച്ലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (നാല് വർഷ ഇന്റഗ്രേറ്റഡ് കോഴ്സ് 2011 സ്കീം) നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എംപിഇ) പ്രീവിയസ് (റെഗുലർ ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
പാർട്ട് മൂന്ന് അവസാന വർഷ ബികോം (ആന്വൽ സ്കീം പ്രൈവറ്റ് ആന്റ് സപ്ലിമെന്ററി) ഏപ്രിൽ 2021 പരീക്ഷയ്ക്ക് ഓണ്‍ലൈൻ/ഓഫ്ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 11 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. രണ്ടാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാനുളള തീയതിയും പരീക്ഷാതീയതിയും പിന്നീട് അറിയിക്കും.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആന്‍ഡ് സ്കൾപ്പ്ച്ചർ) പരീക്ഷകൾ 18 ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.