സാങ്കേതിക സർവകലാശാല: പരീക്ഷാകേന്ദ്ര മാറ്റത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി നടത്തുന്ന ബിടെക് എസ് 7 (റെഗുലർ, സപ്ലിമെന്ററി), ബിആർക് എസ് 9, എംസിഎ എസ് 5 (ആർഎസ്) എംസിഎ ഇന്റഗ്രേറ്റഡ് എസ് 9 (ആർ) പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്ര മാറ്റത്തിനു ഇപ്പോൾ അപേക്ഷിക്കാം. കെടിയു പോർട്ടലിലെ സ്റ്റുഡന്റ് പോർട്ടൽ വഴിയാണ് പരീക്ഷാകേന്ദ്രമാറ്റത്തിനായി അപേക്ഷിക്കേണ്ടത്. ഒമ്പതാണ് അവസാന തീയതി.
പരീക്ഷാകേന്ദ്ര മാറ്റത്തിന് അപേക്ഷ സമർപ്പിക്കുന്നവർക്കുള്ള വിശദമായ നിർദേശങ്ങളും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ centrechang
[email protected] എന്ന മെയിലിൽ അറിയിക്കുക. അയക്കുന്ന മെയിലുകളിൽ വിദ്യാർഥിയുടെ പേര്, രജിസ്റ്റർ നമ്പർ, കോൺടാക്റ്റ് നമ്പർ എന്നിവ ഉണ്ടായിരിക്കണം.