24, 25 തീയതികളിലെ പരീക്ഷ മാറ്റി
24ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്ന്, നാല് സെമസ്റ്റർ എംഎ, എംഎസ്സി, എംകോം പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് .
25നു നടത്താൻ നിശ്ചയിച്ചിരുന്ന സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ സെക്കൻഡ് സെമസ്റ്റർ എം ഫിൽ വൈവ വോസി പരീക്ഷ മാർച്ച് നാലിനു രാവിലെ 10നു നടത്തും.
പരീക്ഷാതീയതി
മൂന്ന്, നാല് സെമസ്റ്റർ എംഎ പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകൾ (2018 അഡ്മിഷൻ റെഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2013, 2014 അഡ്മിഷൻസ് മേഴ്സി ചാൻസ് 2004 മുതൽ 2011 വരെ അഡ്മിഷൻസ് റെഗുലർ, പ്രൈവറ്റ്സ്പെഷൽ മേഴ്സി ചാൻസ് 2018) അപേക്ഷിച്ചിരിക്കുന്നവരുടെ റിസർച് മെത്തഡോളജി ഫോർ എക്കണോമിക്സ് എന്ന വിഷയത്തിന്റെ പരീക്ഷ മാർച്ച് 19നു നടക്കും.
പരീക്ഷാഫലം
ഐഐആർബിഎസ് 2019 ഫെബ്രുവരി മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലനറി മാസ്റ്റർ ഓഫ് സയൻസ് (സയൻസ് ഫാക്കൽറ്റി, സിഎസ്എസ്) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
ഡോ. കെ.എൻ. രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർസ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസ് 2020 നവംബർ മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (സോഷ്യൽ സയൻസ് ഫാക്കൽറ്റി, സിഎസ്എസ്) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
അപേക്ഷാതീയതി
മൂന്നാം സെമസ്റ്റർ സിബിസിഎസ്. (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ്. സൈബർ ഫോറൻസിക് (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് (20132016 അഡ്മിഷൻ റീഅപ്പിയറൻസ്) യുജി പരീക്ഷകൾക്ക് 25 വരെയും 525 രൂപ പിഴയോടെ 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
ഒന്പതാം സെമസ്റ്റർ ഡിഡിഎംസിഎ (2016 അഡ്മിഷൻ റെഗുലർ 201415 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് ഒന്പതിനു ആരംഭിക്കും. പരീക്ഷകൾക്ക് 25 വരെയും 525 രൂപ പിഴയോടെ 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
അപേക്ഷാ തീയതി നീട്ടി.
202021 അധ്യയന വർഷത്തിൽ യുജി, പിജി പ്രൈവറ്റ് രജിസ്ട്രേഷൻ 2100 രൂപ സൂപ്പർ ഫൈനോടെ 27വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.mgu.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.