മാർച്ച് 22ന് ആരംഭിക്കുന്ന നാലാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് നാളെമുതൽ മാർച്ച് എട്ടുവരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി മാർച്ച് പത്തു വരെയും സൂപ്പർഫൈനോടുകൂടി മാർച്ച് 15 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തിയതി
മാർച്ച് 22ന് ആരംഭിക്കുന്ന ഒന്നാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010,2012, 2015 & 2016 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
മൂന്നാം വർഷ ബിഡിഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മാർച്ച് ഒൻപതിനകം അപേക്ഷിക്കണം.