ബിഎ, ബികോം പരീക്ഷാകേന്ദ്രം
നാളെ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎ, ബികോം (2019 അഡ്മിഷൻ റെഗുലർ, 2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ സിബിസിഎസ് ബിഎ, ബികോം (2017, 2018 അഡ്മിഷൻ റീ അപ്പിയറൻസ് പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകളുടെ പരീക്ഷകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.
പരീക്ഷാതീയതി
മൂന്നും നാലും സെമസ്റ്റർ എംഎ പ്രൈവറ്റ് രജിസ്ട്രേഷൻ (2018 അഡ്മിഷൻ റെഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്, 20042011 അഡ്മിഷൻ റെഗുലർ, പ്രൈവറ്റ് അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷയുടെ പേപ്പർ 14 സാഹിത്യ ആറ്, പേപ്പർ 13 സാഹിത്യ അഞ്ച് (കോമണ്സംസ്കൃതം ജനറൽ 14) പരീക്ഷകൾ യഥാക്രമം മാർച്ച് ഒന്ന്, മൂന്ന് തീയതികളിൽ നടക്കും.
പരീക്ഷസമയത്തിന് മാറ്റമില്ല.
നാലാം സെമസ്റ്റർ ബിവോക് (2018 അഡ്മിഷൻ റെഗുലർ, 2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 16 മുതൽ ആരംഭിക്കും. മാർച്ച് രണ്ടുവരെ അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് (20142016 അഡ്മിഷൻ റീഅപ്പിയറൻസ്), അഞ്ചാം സെമസ്റ്റർ ബിഎസ്സി സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റെഗുലർ, 20142017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ് 23 മുതൽ ആരംഭിക്കും.
വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
പരീക്ഷാഫലം
2019 ഒക്ടോബറിൽ നടന്ന ഏഴാം സെമസ്റ്റർ ഡ്യുവൽ ഡിഗ്രി മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (2016 അഡ്മിഷൻ റെഗുലർ, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 12 വരെ ഓണ്ലൈനായി അപേക്ഷിക്കാം.
2020 നവംബറിൽ നടന്ന നാലാം സെമസ്റ്റർ എൽഎൽഎം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 12 വരെ അപേക്ഷിക്കാം.