സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ജനുവരി 10ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in ൽ ഫലം ലഭിക്കും. 12717 പേർ പരീക്ഷ എഴുതി. 2564 പേർ വിജയിച്ചു.
സെറ്റ് സർട്ടിഫിക്കറ്റിന് വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ എ 4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം33 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0471 2560311, 312, 313, 314.