ഏപ്രിൽ 12ന് ആരംഭിക്കുന്ന ഒന്നാംവർഷ എംഎസ്സിഎംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് 15 മുതൽ 27 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 30 വരെയും സൂപ്പർഫൈനോടുകൂടി ഏപ്രിൽ മൂന്നുവരെയും രജിസ്ട്രേഷൻ നടത്താം.
ഏപ്രിൽ 19ന് ആരംഭിക്കുന്ന മൂന്നാംവർഷ ബിഎസ്സി എംആർടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2013 , 2016 സ്കീമുകൾ) പരീക്ഷയ്ക്ക് 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 25 വരെയും സൂപ്പർഫൈനോടുകൂടി 27വരെയും രജിസ്ട്രേഷൻ നടത്താം.
ഏപ്രിൽ 19ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിപിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010 , 2012, 2016 സ്കീമുകൾ) പരീക്ഷയ്ക്ക് 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 25 വരെയും സൂപ്പർഫൈനോടുകൂടി 27വരെയും രജിസ്ട്രേഷൻ നടത്താം.
അഡ്മിറ്റ് കാർഡ്
16ന് ആരംഭിക്കുന്ന രണ്ടാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രാക്ടിക്കൽ പരീക്ഷ
22നു തുടങ്ങുന്ന രണ്ടാംവർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ തിയതി
22 ന് തുടങ്ങുന്ന രണ്ടാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാംവർഷ എംഎസ്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ് ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 20നകം അപേക്ഷിക്കണം.
പരീക്ഷാഫലം
രണ്ടാംവർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീ ടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 20നകം അപേക്ഷിക്കണം.
അഞ്ചാംവർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 23നകം അപേക്ഷിക്കണം.
രണ്ടാംവർഷ ഫാംഡി പോസ്റ്റ് ബേസിക് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 23നകം അപേക്ഷിക്കണം.