കുസാറ്റിൽ വിദേശ ഭാഷാ കോഴ്സ്
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യിലെ ഇംഗ്ലീഷ് ആൻഡ് ഫോറിന് ലാംഗ്വേജസ് വകുപ്പ് നടത്തുന്ന ഓണ്‍ലൈന്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് ഓണ്‍ലൈന്‍ ഹ്രസ്വകാല സായാഹ്ന കോഴ്സുകള്‍ ഏപ്രില്‍ 12ന് ആരംഭിക്കും. കോഴ്സ് ഫീസ് ഇംഗ്ലീഷ്: 7100/രൂപ, ജര്‍മ്മന്‍: 9200/ രൂപ, ഫ്രഞ്ച്: 8200/ രൂപ. പ്ലസ്ടു/ പ്രീഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 6282167298.