കുസാറ്റിൽ ജെആര്‍എഫ് ഒഴിവ്
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യിലെ മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക് വിഭാഗത്തില്‍ ജൂണിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികയിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
മൂന്നു വര്‍ഷത്തേക്ക് താത്കാലിക നിയമനമാണ്. ജിയോഫിസിക്സ്/ മറൈന്‍ ജിയോഫിസിക്സ്/ അപ്ലൈഡ് ജിയോഫിസിക്സ് ബിരുദാനന്തര ബിരുദവും നെറ്റ്/ ഗേറ്റ്/ മറ്റു ദേശീയതലത്തിലുള്ള പരീക്ഷകളായ ഡിഎസ്ടി, ഡിഎഇ, ഡിഒഎസ്, ഡിആര്‍ഡിഒ, എംഎച്ച്ആര്‍ഡി, ഐഐടി, ഐഐഎസ്സി, ഐഐഎസ്ഇആര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രതിമാസം 31,000 രൂപയും വീട്ടുവാടക ബത്തയും ലഭിക്കും. യോഗ്യരായവർ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, തപാല്‍/ ഇമെയില്‍ വഴി ഡോ. പി. എസ്. സുനില്‍, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, SACISROGAP പ്രൊജക്റ്റ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക്സ്, സ്കൂള്‍ ഓഫ് മറൈന്‍ സയന്‍സസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ ലേക്സൈഡ് കാമ്പസ്, കൊച്ചി682016 എന്ന വിലാസത്തില്‍ ഈ മാസം 25നുളളില്‍ അപേക്ഷിക്കണംണം. ഫോണ്‍: 9869801448, ഇമെയില്‍: sunilpscusat .