പിജി പ്രവേശനം: 26 വരെ അപേക്ഷിക്കാം
കാലടി: സംസ്കൃത സര്‍വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ റീജണല്‍ കാമ്പസുകളിലും പിജി പ്രോഗ്രാമുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഈ മാസം 26 വരെ നീട്ടി. പ്രിന്റഡ് കോപ്പി ഉള്‍പ്പെടെയുള്ള രേഖകള്‍ 28നു മുന്‍പു നല്‍കണം. 28 മുതല്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.