University News
ഐ​എം​കെ - എം​ബി​എ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു
കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും, സ​ർ​ക്കാ​ർ ത​ല​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ബി​സി​ന​സ് സ്കൂ​ളു​ക​ളി​ൽ ഒ​ന്നു​മാ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള​യി​ൽ (ഐ​എം​കെ), സി​എ​സ്എ​സ് സ്ട്രീ​മി​ൽ എം​ബി​എ (ജ​ന​റ​ൽ), എം​ബി​എ (ടൂ​റി​സം) കോ​ഴ്സു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ർ​ഥി​ക്ക് 2021ൽ ​ക​ര​സ്ഥ​മാ​ക്കി​യ സാ​ധു​വാ​യ KMAT/CAT/CMAT സ്കോ​ർ കാ​ർ​ഡ് ഉ​ണ്ടാ​യി​രി​ക്ക​ണം.

www.admissions.keralauniversity.ac.in എ​ന്ന സ​ർ​വ​ക​ലാ​ശാ​ല പോ​ർ​ട്ട​ൽ വ​ഴി ജൂ​ലൈ 17 ന് ​രാ​ത്രി 10വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. ഈ ​തീ​യ​തി​ക്ക് മു​ൻ​പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന മു​ഴു​വ​ൻ അ​പേ​ക്ഷാ​ർ​ഥി​ക​ളേ​യും ജൂ​ലൈ 27, 28, 29 തീ​യ​തി​ക​ളി​ൽ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യ്ക്കാ​യി ക്ഷ​ണി​ക്കു​ന്ന​തും, പ്ര​വേ​ശ​ന പ​രീ​ക്ഷ (80%), ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ (20%) എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി ഓ​ഗ​സ്റ്റ് ഏ​ഴി​ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു​മാ​യി​രി​ക്കും. തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് 16ന് ​ഐ​എം​കെ​യു​ടെ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തു​ന്ന​തും അ​തി​ൻ​പ്ര​കാ​രം ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും.

ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 600 രൂ​പ​യും, എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 300 രൂ​പ​യും ആ​ണ്. പ്രോ​സ്പെ​ക്ട​സ്, അ​പേ​ക്ഷാ ഫോം ​എ​ന്നി​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല പോ​ർ​ട്ട​ൽ സ​ന്ദ​ർ​ശി​ക്കു​ക.

എ​സ്ഡി​സി ഹി​യ​റിം​ഗ് മാ​റ്റി

പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​പ്രി​ൽ 22, 23 തീ​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​ഴ്സ​ണ​ൽ ഹി​യ​റിം​ഗ്, കോ​വി​ഡ് 19 വ്യാ​പ​നം കാ​ര​ണം മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം (സി​ബി​സി​എ​സ്എ​സ്) (റെ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2017 & സ​പ്ലി​മെ​ന്‍റ​റി 2016, 2015 & 2014 അ​ഡ്മി​ഷ​ൻ) മാ​ർ​ച്ച് 2020 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല പാ​ള​യം കാ​ന്പ​സി​ലെ റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ 22 മു​ത​ൽ 24 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ (ഇ.​ജെ ഏ​ഴ്) സെ​ക്‌​ഷ​നി​ൽ എ​ത്തി​ച്ചേ​ര​ണം.

പ​രീ​ക്ഷാ​ഫ​ലം

2020 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/2018 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/2015 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​യ്ക്കും മേ​യ് നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ലൈ​​​ബ്ര​​​റി പ്ര​​​വൃ​​​ത്തി​​​സ​​​മ​​​യ​​​ത്തി​​​ൽ മാ​​​റ്റം

കോ​​​വി​​​ഡ്19 വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ലൈ​​​ബ്ര​​​റി​​​ക​​​ളു​​​ടെ പ്ര​​​വൃ​​​ത്തി​​​സ​​​മ​​​യ​​​ത്തി​​​ൽ ഇ​​​ന്നു ഇ​​​നി ഒ​​​രു അ​​​റി​​​യി​​​പ്പ് ഉ​​​ണ്ടാ​​​കു​​​ന്ന​​​ത് വ​​​രെ രാ​​​വി​​​ലെ 10 മു​​​ത​​​ൽ 5 മ​​​ണി​​​വ​​​രേ​​​യാ​​​യി ക്ര​​​മീ​​​ക​​​രി​​​ച്ചു.