സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ 23 മുതൽ നടത്താനിരുന്ന എംഫിൽ (201920) ബാച്ചിന്റെ ഒന്നാം സെമസ്റ്റർ പരീക്ഷകൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചു.
സീറ്റൊഴിവ്
202123 അധ്യയനവർഷം എംടെക് ഇൻ എനർജി സയൻസ് പ്രോഗ്രാമിൽ ഓപ്പണ്‍ ക്വാട്ടയിൽ മൂന്നും, എംടെക് ഇൻ നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിലേക്ക് ഓപ്പണ്‍ ക്വാട്ടയിൽ അഞ്ചും സീറ്റൊഴിവുണ്ട്. യോഗ്യരായവർ സാക്ഷ്യപത്രങ്ങളുമായി 30ന് വൈകുന്നേരം നാലിനകം സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ പ്രവർത്തിക്കുന്ന എഡിഎ 11 സെക്ഷനിൽ എത്തണം. 04812731001.
20212023 അധ്യയനവർഷം എംഎസ്സി നാനോസയൻസ് ആൻഡ് ടെക്നോളജി (കെമിസ്ട്രി) പ്രോഗ്രാമിൽ എസ്ടി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ സാക്ഷ്യപത്രങ്ങളുമായി 30ന് രാവിലെ 11ന് സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ എഡിഎ 11 സെക്ഷനിൽ എത്തണം. 04812731001.
പരീക്ഷഫലം
2020 നവംബറിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന എട്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഓണേഴ്സ്, പഞ്ചവത്സരം) റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് ആറുവരെ അപേക്ഷിക്കാം.
2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പിജിസിഎസ്എസ് (റെഗുലർ) എംഎസ്സി ബയോഇൻഫർമാറ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.