സാങ്കേതിക സർവകലാശാല: 2, 4 സെമസ്റ്റർ ക്ലാസുകൾ 26 മുതൽ
തിരുവനന്തപുരം: എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ രണ്ടും നാലും സെമസ്റ്റർ ക്ലാസുകൾ 26 മുതൽ ആരംഭിക്കും. ഓൺലൈനിലായിരിക്കും ക്ലാസുകൾ. ഈ ക്ലാസുകളുടെ ഷെഡ്യൂൾ ഉടൻ പ്രസിദ്ധീകരിക്കും. ഉയർന്ന സെമസ്റ്ററുകളിലെ ക്ലാസുകൾ മുൻപ് തീരുമാനിച്ച പ്രകാരമുള്ള ഷെഡ്യൂൾ അനുസരിച്ച് തുടരും.
മേയ് 15 നുശേഷം നിലവിലുള്ള കോവിഡ് സാഹചര്യം അവലോകനം ചെയ്തശേഷം മാത്രമായിരിക്കും അക്കാദമിക് ഷെഡ്യൂളിലെ മാറ്റങ്ങളും മാറ്റിവച്ച പരീക്ഷകൾ നടത്താനുള്ള തീരുമാനവും. മാറ്റിവച്ച പരീക്ഷകളുടെ നടത്തിപ്പ് 15 ദിവസമെങ്കിലും മുൻപ് വിദ്യാർഥികളെ അറിയിക്കും. പരീക്ഷകൾക്ക് മുൻപ് വിദ്യാർഥികൾക്ക് 10 ദിവസത്തെ ഇടവേള നൽകുമെന്ന് യൂണിവേഴ്സിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.