ഒന്നും രണ്ടും സെമസ്റ്റർ എംഎ (ഇക്കണോമിക്സ്) പ്രൈവറ്റ് രജിസ്ട്രേഷൻ (2018, 2017, 2016, 2015 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയ്ക്ക് നാളെ വരെയും 525 രൂപ പിഴയോടെ 29 വരെയും 1050 രൂപ സൂപ്പർഫൈനോടെ 30 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതം (സെമസ്റ്ററിന് പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം.
വൈവാവോസി 30ന്
എംജി സർവകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പത്താം സെമസ്റ്റർ ബിബിഎ എൽഎൽബി വിദ്യാർഥികളുടെ വൈവാവോസി 30ന് രാവിലെ 10 മുതൽ ഗൂഗിൾ മീറ്റിലൂടെ നടക്കും.
പരീക്ഷാഫലം
2021 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മേയ് അഞ്ചുവരെ അപേക്ഷിക്കാം.
2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് ആറുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്സി (പിജിസിഎസ്എസ്) ഐടി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2021 ഫെബ്രുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ബയോസയൻസസ് (20192021 സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2020 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ ഡോക്യുമെന്റേഷൻ (നോണ്‍ സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മേയ് നാലുവരെ അപേക്ഷിക്കാം.
2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്സി ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.