കോവിഡ്: സേവനങ്ങൾ ഓൺലൈനായി മാത്രം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എംജി യൂണിവേഴ്സിറ്റി ഒന്‍പതു വരെ ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ പൂർണമായും അടച്ചിടും. ഈ കാലയളവിൽ സേവനങ്ങൾ ഓണ്‍ലൈനായി മാത്രമേ ലഭ്യമാകുകയുള്ളു.
സർവകലാശാലയിൽനിന്നും ഓണ്‍ലൈനായി ലഭ്യമാകാത്ത സേവനങ്ങൾക്കായി അപേക്ഷകൾ ഇമെയിൽ മുഖേന അയയ്ക്കാം.(ഭരണവിഭാഗം: gener alta
[email protected], പരീക്ഷ വിഭാഗം: tapal1@mg u.ac.in).
പരീക്ഷാഫലം 2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് മൈക്രോബയോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.