കാലിക്കട്ട് സർവകലാശാല അലുംമ്നി അസോസിയേഷൻ യോഗം 16ന്
തേഞ്ഞിപാലം: കാലിക്കട്ട് സർവകലാശാല അലുംമ്നി അസോസിയേഷൻ യോഗം 16ന് രാവിലെ 11ന് ഓൺലൈനായി ചേരുന്നു. മുൻ വൈസ് ചാൻസലർ പ്രഫ. കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രഫ. എം.കെ. ജയരാജ് അധ്യക്ഷനായിരിക്കും.
വെബക്സ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കുന്ന സമ്മേളത്തിൽ മൊബൈലിൽ വെബക്സ് ഡൗൺലോഡ് ചെയ്ത് പങ്കെടുക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് 9447956226 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണന്ന് സെക്രട്ടറി പ്രഫ. സി.സി. ഹരിലാൽ അറിയിച്ചു.