ആരോഗ്യ സർവകലാശാല ഓഗസ്റ്റ് ഒന്പതിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎസ്സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി റെഗുലർ പരീക്ഷ, രണ്ടാം സെമസ്റ്റർ എം എസ്സി ഓഡിയോളജി റെഗുലർ പരീക്ഷ എന്നിവയ്ക്ക് ഈമാസം 28 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
സെപ്റ്റംബർ രണ്ടുമുതലാരംഭിക്കുന്ന രണ്ടാംവർഷ ബിസിവിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷയ്ക്ക് ഓഗസ്റ്റ് ഒൻപതുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ തീയതി
ജൂലൈ 26നു തുടങ്ങുന്ന മൂന്നാംവർഷ ബിപിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജൂലൈ 27ന് ആരംഭിക്കുന്ന ഫൈനൽ പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 &2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, തേർഡ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി പാർട്ട് ഒന്ന് സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
ഓഗസ്റ്റ് 16ന് ആരംഭിക്കുന്ന ഒന്നാം വർഷ ഫാംഡി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാറ്റിവച്ച പരീക്ഷകൾ
ജൂണിൽ നടത്താനാകാതെ മാറ്റിവച്ച ഒന്നാംവർഷ ബി എസ്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ ഓഗസ്റ്റ് 25നും, മൂന്നാംവർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ഓഗസ്റ്റ് 24നും ആരംഭിക്കും.