ഒന്നാം സെമസ്റ്റർ എംഎ (പ്രിന്റ് ആൻഡ് ഇലക്ട്രോണിക് ജേർണലിസം 2019 അഡ്മിഷൻ റഗുലർ ) പരീക്ഷകൾ ഓഗസ്റ്റ് ആറ്, ഒൻപത് തീയതികളിൽ നടക്കും. 27 വരെയും 525 രൂപ പിഴയോടെ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ 29 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
2019 ഡിസംബറിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസ് (നോണ്‍ സിഎസ്എസ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് ആറുവരെ അപേക്ഷിക്കാം.