പരീക്ഷാകേന്ദ്രം മാറാൻ അവസരം
യഥാക്രമം 30, ഓഗസ്റ്റ് നാല് തീയതികളിൽ നടത്തുന്ന പഞ്ചവത്സര എൽഎൽബി (അഫലിയേറ്റഡ് കോളജുകൾ) എട്ട്, ആറ് സെമസ്റ്റർ പരീക്ഷാ കേന്ദ്രങ്ങളായി സർവകലാശാല പരിധിയിലുള്ള ലോ കോളജുകളും സർവകലാശാലയുടെ പ്രവർത്തന പരിധിക്ക് പുറത്തുള്ള കേന്ദ്രങ്ങളും ലഭിച്ചിട്ടുള്ളവർക്ക് ആവശ്യമെങ്കിൽ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം അനുവദിക്കും. താത്പര്യമുള്ളവർ ഇതിനായി സർവകലാശല വെബ് സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോറത്തിൽ ഇന്നു വൈകുന്നേരം അഞ്ചിന് മുൻപ് അപേക്ഷ നൽകണമെന്ന് പരീക്ഷാ കണ്ട്രോളർ അറിയിച്ചു.
പ്രാക്ടിക്കൽ
ഒന്പതാം സെമസ്റ്റർ ഡിഡിഎംസിഎ (2016 അഡ്മിഷൻ റെഗുലർ, 2015, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ നാളെ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ. വിശദവിവരങ്ങൾ അതത് കോളജുകളിൽ ലഭിക്കും.
പരീക്ഷാഫലം
2020 ഡിസംബറിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എംഫിൽ റീഹാബിലിറ്റേഷൻ സൈക്കോളജി (20182019 സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 നവംബറിൽ നടന്ന ബിസിഎ (ഓഫ് കാന്പസ്) സപ്ലിമെന്ററി, മേഴ്സി ചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.
എക്സ്റ്റേണൽ പരീക്ഷ
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് നടത്തുന്ന എംഎഡ്, എംഫിൽ പ്രോഗ്രാമുകളുടെ വിവിധ സെമസ്റ്ററുകളിലെ എക്സ്റ്റേണൽ പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതിനകം അപേക്ഷ നൽകിയിട്ടുള്ളവരെയാണ് പരീക്ഷ എഴുതാൻ അനുവദിക്കുക.