ബിടെക് പരീക്ഷാ കേന്ദ്രം
ഓഗസ്റ്റ് നാലിനു തുടങ്ങുന്ന ഏഴാം സെമസ്റ്റര്‍ ബിടെക് (2009, 2014 സ്കീം/ പാര്‍ട്ട് ടൈം ബിടെക് (2009 സ്കീം) സപ്ലിമെന്ററി പരീക്ഷയ്ക്കു വിവിധ ജില്ലകളിലെ കോളജുകളില്‍ അപേക്ഷിച്ചവര്‍ അതത് ജില്ലകളിലെ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതണം: പാലക്കാട് എന്‍എസ്എസ് എന്‍ജിനിയറിംഗ് കോളജ് പാലക്കാട്
തൃശൂര്‍ ഗവ. എന്‍ജിനിയറിംഗ് കോളജ് തൃശൂർ. മലപ്പുറം സിയുഐഇടി കാലിക്കട്ട് യൂണിവേഴ്സിറ്റി കോഹിനൂര്‍. കോഴിക്കോട് ഗവ. എന്‍ജിനിയറിംഗ് കോളജ് കോഴിക്കോട്. ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷ മാറ്റി
ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിരിക്കുന്നു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
പരീക്ഷ
ലോ കോളജുകളിലെ 2017 മുതല്‍ പ്രവേശനം മൂന്നാം സെമസ്റ്റര്‍ എല്‍എല്‍എം നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഓഗസ്റ്റ് ഒന്‍പതിന് ആരംഭിക്കും.
സര്‍വകലാശാല പഠനവിഭാഗത്തിലെ ബയോടെക്നോളജി നാഷണല്‍ സ്ട്രീം 2019 പ്രവേശനം ഡിസംബര്‍ 2019 പരീക്ഷയും 2020 പ്രവേശനം ഡിസംബര്‍ 2020 പരീക്ഷയും ഓഗസ്റ്റ് ഒന്‍പതിന് ആരംഭിക്കും.
ഒമ്പതാം സെമസ്റ്റര്‍ ബിആര്‍ക് 2012 സ്കീം, 2012 മുതല്‍ പ്രവേശനം ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 2004 സ്കീം, 2011 പ്രവേശനം ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകളും ഓഗസ്റ്റ് ഒന്‍പതിന് ആരംഭിക്കും.
പരീക്ഷാ ഫലം
സിബിസിഎസ്എസ് രണ്ടാം സെമസ്റ്റര്‍ എംഎ ഫിലോസഫി, എംഎസ് സി ബയോകെമിസ്ട്രി ഏപ്രില്‍ 2020 പരീക്ഷകളുടേയും എസ്ഡിഇ സിയുസിബിസിഎസ്എസ് യുജി നാലാം സെമസ്റ്റര്‍ ബികോം ബിബിഎ ഏ്പ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടേയും ഒന്ന്, രണ്ട് സെമസ്റ്റ്രര് ബിഎച്ച്എം ഏപ്രില്‍ 2019 സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.
എസ്ഡിഇ ഒന്ന്, രണ്ട് സെമസ്റ്റര്‍ എംകോം മേയ് 2019 പരീക്ഷയുടെ തടഞ്ഞു വെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ റദ്ദാക്കി
സര്‍വകലാശാല ഏഴിനു നടത്തിയ 2014 സ്കീം ആറാം സെമസ്റ്റര്‍ ബിടെക് ഏപ്രില്‍ 2020 പരീക്ഷ സിഇ14 606 കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആൻഡ് ഓപറേഷന് റിസര്‍ച്ച് റദ്ദ് ചെയ്തു. പുനഃപരീക്ഷ പിന്നീട് നടത്തും.