2020 നവംബർ മാസത്തിൽ നടന്ന രണ്ടാം വർഷ എംഎഫ്എ റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
പുതുക്കിയ പരീക്ഷാതീയതി ഒന്നാം സെമസ്റ്റർ ബിഎൽഐഎസ്സി (2020 അഡ്മിഷൻ റെഗുലർ, 2019, 2018 അഡ്മിഷൻ സപ്ലിമെന്ററി, 2009 അഡ്മിഷൻ മുതൽ മേഴ്സി ചാൻസ് അഫിലിയേറ്റഡ് കോളജുകൾ, സീപാസ്) പരീക്ഷകളുടെ പുതുക്കിയ പരീക്ഷ തീയതി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന ഫൗണ്ടേഷൻ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസസ് പരീക്ഷ സെപ്റ്റംബർ ഒന്നിന് നടക്കും. ആറിന് നടത്താനിരുന്ന ലൈബ്രറി ഇൻഫർമേഷൻ സെന്റർ മാനേജ്മെന്റ് പരീക്ഷ സെപ്റ്റംബർ മൂന്നിന് നടക്കും. ഒന്പതിന് നടത്താനിരുന്ന നോളജ് ഓർഗനൈസേഷൻ തിയറിക്ലാസിഫിക്കേഷൻ പരീക്ഷ സെപ്റ്റംബർ ആറിന് നടക്കും. 11ന് നടത്താനിരുന്ന നോളജ് ഓർഗനൈസേഷൻ തിയറി കാറ്റലോഗിംഗ് പരീക്ഷ സെപ്തംബർ എട്ടിന് നടക്കും. പരീക്ഷകേന്ദ്രത്തിനു മാറ്റമില്ല.
പരീക്ഷാതീയതി അഞ്ചാം സെമസ്റ്റർ (സിബിസിഎസ് 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻറീഅപ്പിയറൻസ്പ്രൈവറ്റ് രജിസ്ട്രേഷൻ) ബിരുദ പരീക്ഷയുടെ സംസ്കൃതംഓപ്പണ് കോഴ്സ് കൂടിയാട്ടംഎ സ്റ്റഡി എന്ന പേപ്പറിന്റെ പരീക്ഷ ആറിന് നടക്കും.
ഹാൾടിക്കറ്റ് വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററിലും നടത്തുന്ന വിവിധ എംഎ, എംഎസ്സി, എംടിടിഎം, എൽഎൽഎം, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ്, എംഎഡ്, എംടെക്, ബിബിഎ എൽഎൽബി എന്നി പ്രോഗ്രാമുകളിലേക്ക് 202122 അക്കാദമിക വർഷ പ്രവേശനത്തിനായി തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 12, 13 തീയതികളിൽ നടക്കുന്ന പരീക്ഷയുടെ (ക്യാറ്റ് 2021) ഹാൾടിക്കറ്റ് www.ca t.mgu.ac.in എന്ന വെബ് സൈറ്റിൽനിന്നും ഡൗണ്ലോഡ് ചെയ്യാം. ഫോണ്: 04812733595. ഇമെയിൽ:
[email protected].