നാലാം സെമസ്റ്റർ എം.എസ്സി. കന്പ്യൂട്ടർ സയൻസ് മാർച്ച് 2021 പരീക്ഷയുടെ അഞ്ചുമുതൽ നടത്താനിരുന്ന പ്രോജക്ട്/വൈവ പരീക്ഷകൾ 10 മുതൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷയുടെ വൈവ ഒന്‍പതിന് യൂണിവേഴ്സിറ്റി കോളജിലും എംഎ സംസ്കൃതം സ്പെഷൽ പരീക്ഷയുടെ വൈവ ഒന്‍പത്, 10 തീയതികളിൽ ശാസ്താംകോട്ട കെഎസ്എംഡിബി, തിരുവനന്തപുരം ഗവ.സംസ്കൃത കോളജ് എന്നിവിടങ്ങളിലും നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2021 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സംസ്കൃതം ജനറൽ പരീക്ഷയുടെ വൈവ ആറിനും എംഎ ഇക്കണോമിക്സ് പരീക്ഷയുടെ വൈവ ഒന്‍പത്, 10 തീയതികളിലും എംഎ ബിസിനസ് ഇക്കണോമിക്സ് പരീക്ഷയുടെ വൈവ 10നും നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2021 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ ഒന്‍പതു മുതൽ 11 വരെ വർക്കല എസ്.എൻ. കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, കൊല്ലം ഡോ.പൽപ്പു കോളജ് എന്നീ സെന്ററുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2021 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, പോളിമർ/അനലറ്റിക്കൽ/ബയോകെമിസ്ട്രി എന്നീ പരീക്ഷകളുടെ പ്രാക്ടിക്കലും വൈവയും അഞ്ചുമുതൽ 17 വരെ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2021 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെ വൈവ അഞ്ചിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2021 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ, എംഎസ്ഡബ്ല്യു എന്നീ പരീക്ഷകളുടെ വൈവ ഒന്‍പതിനും എംഎഎച്ച്ആർഎം പരീക്ഷയുടെ വൈവ 10നും നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
ടൈംടേബിൾ
സെപ്റ്റംബർ മൂന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽഎൽബി പരീക്ഷ, സെപ്റ്റംബർ 2021 ന്റെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2021 ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ് കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ഗ്രൂപ്പ് 2 (യ), ഗ്രൂപ്പ് 2 (മ) ബിഎസ്സി ഫിസിക്സ് ആൻഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻ (റെഗുലർ 2018 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2016 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് 2013 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ), ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (റെഗുലർ 2018 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2016 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് 2013 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
സെപ്റ്റംബർ രണ്ടിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ ബികോം എൽഎൽബി/ ബിബിഎ എൽഎൽബി പരീക്ഷകൾക്ക് 12 വരെയും 150 രൂപ പിഴയോടെ 16വരെയും 400 രൂപ പിഴയോടെ 18വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.