കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സ്റ്റുഡന്റ്സ് കൗണ്‍സിലർ തസ്തികയിലുള്ള ഒഴിവിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനായി ഈ മാസം 11നു രാവിലെ 11.00ന് സർവകലാശാലാ ആസ്ഥാനത്ത് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് സർവകലാശാലാ ആസ്ഥാനത്ത് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.