University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഗ​വ./​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ യു​ജി കോ​ഴ്സു​ക​ളി​ലേ​ക്ക് 202122 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജ​ന​റ​ൽ/​റി​സ​ർ​വേ​ഷ​ൻ /ക​മ്മ്യൂ​ണി​റ്റി/​മാ​നേ​ജ്മെ​ന്‍റ് /സ്പോ​ർ​ട്സ് ക്വാ​ട്ട ഉ​ൾ​പ്പെ​ടെ​യു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​രും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ഈ​മാ​സം 31ന് ​അ​വ​സാ​നി​ക്കും. ര​ജി​സ്ട്രേ​ഷ൯ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ www.admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ക​മ്മ്യൂ​ണി​റ്റി, മാ​നേ​ജ്മെ​ന്‍റ്, സ്പോ​ര്‍​ട്സ് എ​ന്നീ ക്വാ​ട്ട​ക​ളി‍​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ഹി​തം പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ല്‍ പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. സ്വാ​ശ്ര​യ കോ​ള​ജു​ക​ളു​ടെ ഫീ​സ് നി​ര​ക്ക് സ​ര്‍​ക്കാ​ർ/​എ​യ്‌​ഡ​ഡ്‌ കോ​ള​ജു​ക​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​ണ്.

വെ​യ്റ്റേ​ജ്/ സം​വ​ര​ണാ​നു​കൂ​ല്യം ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ്ര​സ്തു​ത വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് പ്ര​സ്തു​ത രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ലും ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത​ല്ല.
വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് 20 ഓ​പ്ഷ​ൻ വ​രെ സെ​ല​ക്‌​ട് ചെ​യ്യാം. കോ​ള​ജു​ക​ളെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ (ദൂ​രം, ഹോ​സ്റ്റ​ല്‍ സൗ​ക​ര്യം ) അ​ത​ത് കോ​ള​ജു​ക​ളു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​തു പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം മാ​ത്രം കോ​ള​ജു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​താ​ണ്.

ഓ​പ്ഷ​ന്‍ കൊ​ടു​ത്ത കോ​ള​ജു​ക​ളി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ നി​ര്‍​ബ​ന്ധ​മാ​യും പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം തു​ട​ര്‍​ന്നു​വ​രു​ന്ന അ​ലോ​ട്ട്മെ​ന്‍റി​ൽ‍ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളും കോ​ഴ്സു​ക​ളും മാ​ത്രം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​തി​നു​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് കോ​ള​ജു​ക​ളി​ലേ​ക്കോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ഫീ​സ​ട​ച്ച​തി​ന്‍റെ ര​സീ​തും പ്ര​വേ​ശ​ന​സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ‍ ഫീ​സ് 420 രൂ​പ​യാ​ണ്. (എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ന് 250).

ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും എ​സ്ബി​ഐ ഇ​പേ മു​ഖേ​ന അ​ട​ക്കേ​ണ്ട​താ​ണ്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ www.admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഡി​ഡി, ചെ​ക്ക്, മ​റ്റു ച​ലാ​നു​ക​ള്‍ തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. ഫീ​സ​ട​ച്ച ച​ലാ​ൻ നി​ർ​ബ​ന്ധ​മാ​യും സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. അ​ന്വേ​ഷ​ണ​ങ്ങ​ൾ ഫോ​ൺ/​ഇ​മെ​യി​ല്‍ മു​ഖേ​ന മാ​ത്രം. ഹെ​ല്‍​പ്പ് ലൈ​ൻ ന​മ്പ​ർ : 04972715261, 735694823 വെ​ബ്‌​സൈ​റ്റ് www.admission.kannuruniversity.ac.in. ഇ​മെ​യി​ൽ [email protected]. പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ല്‍ ഓ​ഫീ​സ് സ​മ​യ​ത്ത് മാ​ത്രം ബ​ന്ധ​പ്പെ​ടു​ക.

ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യു​ജി​സി​എ​ച്ച്ആ​ർ​ഡി​സി 202122 വ​ർ​ഷ​ത്തി​ൽ യു​ജി​സി അ​നു​വ​ദി​ച്ച കോ​ഴ്സു​ക​ളി​ൽ താ​ഴെ​പ്പ​റ​യു​ന്ന ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​കോ​ള​ജ് അ​ധ്യാ​പ​ക​രി​ൽ​നി​ന്ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

ഫാ​ക്ക​ൽ​റ്റി ഇ​ൻ​ഡ​ക്ഷ​ൻ പ്രോ​ഗ്രാം സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് തു​ട​ങ്ങി 30ന് ​അ​വ​സാ​നി​ക്കും. ഈ ​കോ​ഴ്സി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഈ​മാ​സം 24ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും.
റി​ഫ്ര​ഷ​ർ കോ​ഴ്സ് ഇ​ൻ ഇ​ന്ത്യ​ൻ ലാം​ഗ്വാ​ജ​സ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് തു​ട​ങ്ങി 15ന് ​അ​വ​സാ​നി​ക്കും. ഈ ​കോ​ഴ്സി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഈ​മാ​സം 24ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും.

റി​ഫ്ര​ഷ​ർ കോ​ഴ്സ് (ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി) ഇ​ൻ ഡെ​വ​ല​പ്മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി ആ​ൻ​ഡ് ഫി​ലോ​സ​ഫി സെ​പ്റ്റം​ബ​ർ16​ന് തു​ട​ങ്ങി 29ന് ​അ​വ​സാ​നി​ക്കും. ഈ ​കോ​ഴ്സി​നു​ള്ള അ​പേ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും.

ലീ​ഡ​ർ​ഷി​പ്പ് ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം ഫോ​ർ അ​ക്കാ​ദ​മീ​ഷ്യ​ൻ​സ് ഏ​ക​ദി​ന കോ​ഴ്സ് സെ​പ്റ്റം​ബ​ർ എ​ട്ടി​ന് ന​ട​ത്തും. ഈ ​കോ​ഴ്സി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഈ​മാ​സം 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും. വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന കോ​ഴ്സു​ക​ൾ​ക്ക് നേ​രെ​യു​ള്ള ഗൂ​ഗി​ൾ ഫോം ​ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്തു അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

ഓ​ൺ​ലൈ​ൻ ലൈ​വ് സെ​ഷ​ൻ മു​ഖേ​ന​യാ​ണ് ക്ലാ​സ് ന​ട​ത്തു​ന്ന​ത്. പ​രി​മി​ത​മാ​യ സീ​റ്റു​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഫീ​സ​ട​ച്ച ര​സീ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള ലി​ങ്ക് അ​പേ​ക്ഷ​ക​ർ ന​ൽ​കി​യ ഈ​മെ​യി​ലി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷാ​ഫോ​മി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഇ​മെ​യി​ലി​ൽ അ​റി​യി​പ്പ് ല​ഭി​ച്ച​തി​നു​ശേ​ഷം മാ​ത്രം ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് അ​ട​ച്ചാ​ൽ മ​തി. ഒ​രി​ക്ക​ൽ ന​ൽ​കി​യ ഫീ​സ് ഒ​രു​കാ​ര​ണ​വ​ശാ​ലും തി​രി​കെ ന​ൽ​കു​ന്ന​ത​ല്ല.

ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ

13ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി എ​ൽ​ഡി ന​വം​ബ​ർ 2020 (ആ​ർ/​എ​സ്) പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഓ​ഫ്‌​ലൈ​നാ​യി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കു ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

വി​ദൂ​ര വി​ദ്യ​ഭ്യാ​സം പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം

അ​വ​സാ​ന​വ​ർ​ഷ ബി​സി​എ ഡി​ഗ്രി (വി​ദൂ​ര​വി​ദ്യ​ഭ്യാ​സം​സ​പ്ലി​മെ​ന്‍റ​റി) മാ​ർ​ച്ച് 2021, അ​വ​സാ​ന വ​ർ​ഷ ബി ​സി​എ ഡി​ഗ്രി (വി​ദൂ​ര​വി​ദ്യ​ഭ്യാ​സം​സ​പ്ലി​മെ​ന്‍റ​റി), മാ​ർ​ച്ച് 2020 പ​രീ​ക്ഷ​ക​ളു​ടെ ഭാ​ഗ​മാ​യ പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം 13ന് ​ചാ​ല ചി​ന്മ​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ആ​രം​ഭി​ക്കും. താ​ഴെ​പ്പ​റ​യു​ന്ന കോ​ള​ജു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ മേ​ൽ സൂ​ചി​പ്പി​ച്ച പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​യ്ക്കു ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. കൃ​ഷ്ണ​മേ​നോ​ൻ ഗ​വ. വ​നി​താ കോ​ള​ജ് ക​ണ്ണൂ​ർ, എ​സ്എ​ൻ കോ​ള​ജ്​തോ​ട്ട​ട, ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ് ത​ല​ശേ​രി, നി​ർ​മ​ല​ഗി​രി കോ​ള​ജ് കൂ​ത്തു​പ​റ​മ്പ്.

വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.