University News
എ​ൽ​എ​ൽ​ബി. - പു​തു​ക്കി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ന് അ​പേ​ക്ഷി​ക്കാം
സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്കും, സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്കും വാ​ട​ക്ക​ൽ ആ​ല​പ്പു​ഴ യു​ഐ​എം സ​ബ്സെ​ന്‍റ​റാ​യി അ​നു​വ​ദി​ച്ചു. താ​ൽ​പ​ര്യ​മു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ 31 ന് ​ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് മു​ൻ​പാ​യി അ​താ​ത് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

പു​തു​ക്കി​യ പ​രീ​ക്ഷാ​സ​മ​യം

സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ/​ബി​കോം/​ബി​എ​സ്‌​സി മാ​ത്സ്/​ക​ന്പ്യൂ​ട്ട​ർ​സ​യ​ൻ​സ്/​ബി​സി​എ/​ബി​ബി​എ. (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എ​സ്ഡി​ഇ) പ​രീ​ക്ഷ​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന ടൈം​ടേ​ബി​ൾ പ്ര​കാ​രം പ​രീ​ക്ഷാ​സ​മ​യം രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ ആ​യി​രു​ന്ന​ത് ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ​യാ​യി പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

എം​ബി​എ പ്ര​വേ​ശ​നം തീ​യ​തി നീ​ട്ടി

ഐ​എം​കെ, യു​ഐ​എം എ​ന്നി​വി​ട​ങ്ങ​ളി​ലെ എം​ബി​എ. പ്ര​വേ​ശ​ന​ത്തി​നു​ള​ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി നീ​ട്ടി. ഐ​എം​കെ പ്ര​വേ​ശ​ന​ത്തി​ന് സെ​പ്റ്റം​ബ​ർ 13 വ​രെ​യും യു​ഐ​എം പ്ര​വേ​ശ​ന​ത്തി​ന് സെ​പ്റ്റം​ബ​ർ 20 വ​രെ​യും അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ൽ വ​ഴി അ​പേ​ക്ഷി​ക്കാം.