University News
എം​ബി​എ പ്ര​വേ​ശ​ന അ​പേ​ക്ഷ: കെ ​മാ​റ്റ് സ്കോ​ർ രേ​ഖ​പ്പെ​ടു​ത്താം
കണ്ണൂർ സ​ര്‍​വ​ക​ലാ​ശാ​ലയുടെ പ​ഠ​നവ​കു​പ്പ്/സെ​ന്‍റ​റു​ക​ളി​ലേ​ക്കു​ള്ള 2021 22 അ​ധ്യ​യ​നവ​ര്‍​ഷ​ത്തെ എം​ബി​എ പ്ര​വേ​ശ​ന അ​പേ​ക്ഷ​യി​ൽ കെ ​മാ​റ്റ് സ്കോ​ർ രേ​ഖ​പ്പെ​ടു​ത്താ​ത്ത​വ​ർ ലോ​ഗി​ൻ ചെ​യ്ത് സ്കോ​ർ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. ഇ​തി​നാ​യി ഈമാസം പത്തുവ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​ക​ൾ: 04972715261, 7356948230. email id: [email protected]

എം​സി​എ ; എ​ൻ​ആ​ർ​ഐ സീ​റ്റി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എം​സി​എ (റ​ഗു​ല​ർ) കോ​ഴ്സി​ലേ​ക്ക് എ​ൻ​ആ​ർ​ഐ കോ​ട്ട​യി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. നി​ർ​ദി​ഷ്ട യോ​ഗ്യ​ത​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാഫോ​റം 22 വ​രെ ഡി​പ്പാ​ർ​ട്ട്​മെ​ന്‍റ് ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ണ്. ഫോ​ൺ‌: 0497 2784535.

സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ർ​പ​ട്ടി​ക

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി നി​യ​മ​സ​ഭാ സാ​മാ​ജി​ക​ർ, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ (കോ​ർ​പ​റേ​ഷ​ൻ, ന​ഗ​ര​സ​ഭ, ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്) മേ​യ​ർ/ചെ​യ​ർ​മാ​ൻ/​പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​രു​ടെ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ട​ർ​പ​ട്ടി​ക 13ന് പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ശ​ദവി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് (www.kannuruniversity.ac.in) സ​ന്ദ​ർ​ശി​ക്കു​ക.

ഹാ​ൾ ടി​ക്ക​റ്റ്

എ​ട്ടി​ന് ആരംഭിക്കുന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​നവ​കു​പ്പി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ(​റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2020, അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി) (സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2020 എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ പ​രീ​ക്ഷാഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​നഃപ​രി​ശോ​ധ​ന /സൂ​ക്ഷ്മ പ​രി​ശോ​ധ​ന /ഫോ​ട്ടോ കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 18ന് ​വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ​യാ​ണ്.

ബി​കോം/ബി​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ്രാ​ക്‌ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​ർ​ക്ക് എ​ൻ​ട്രി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ന് കീ​ഴി​ലു​ള്ള അ​വ​സാ​ന വ​ർ​ഷ ബി​കോം /ബി​ബി​എ ഡി​ഗ്രി (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്) മാ​ർ​ച്ച് 2021, കോ​വി​ഡ് സ്പെ​ഷ​ൽ അ​വ​സാ​ന വ​ർ​ഷ ബി​കോം/ബി​ബി​എ ഡി​ഗ്രി (റ​ഗു​ല​ർ/സ​പ്ലി​മെ​ൻ​റ്റ​റി/ഇം​പ്രൂ​വ്മെ​ന്‍റ് ) മാ​ർ​ച്ച് 2020 പ​രീ​ക്ഷ​ക​ളു​ടെ ഭാ​ഗ​മാ​യ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് എ​ൻ​ട്രി ന​ട​ത്തു​ന്ന​തിന് ​അ​ധ്യാ​പ​ക​ർ​ക്കു​ള്ള ലി​ങ്ക് ഈ ​മാ​സം എ​ട്ടുവ​രെ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.