ബിഎഡ് പ്രവേശനം അപേക്ഷ ക്ഷണിച്ചു
കാലിക്കട്ട് സര്‍വകലാശാല 2021 അധ്യയന വര്‍ഷത്തെ ബിഎഡ് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗം 555 രൂപയും എസ്എസ്, എസ്ടി വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷ സമര്‍പ്പിക്കാം. സ്പോര്‍ട്സ് ക്വാട്ട വിഭാഗത്തിലുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലാണ്. സ്പോര്‍ട്സ് ക്വാട്ട അപേക്ഷകര്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സെക്രട്ടറി, കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ അയക്കണം. വിഭിന്നശേഷി, കമ്യൂണിറ്റി സ്പോര്‍ട്സ്, ഡിഫന്‍സ്, ടീച്ചേഴ്സ്, ഭാഷാ ന്യൂനപക്ഷം എന്നീ വിഭാഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ അലോട്ട്മെന്റ് ഉണ്ടാകില്ല. ഈ വിഭാഗക്കാരുടെ റാങ്ക് ലിസ്റ്റ് കോളജുകളിലേക്ക് നല്‍കുകയും അതത് കോളജുകള്‍ പ്രവേശനം നല്‍കുകയും ചെയ്യും. മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ കോളജിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. മറ്റ് വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ 0494 2407016, 017.
സ്പെഷല്‍ ബിഎഡ് പ്രവേശനം
2021 അധ്യയന വര്‍ഷത്തെ സ്പെഷല്‍ ബിഎഡ് പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങി. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗം 555 രൂപയും എസ്സി, എസ്ടി വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ 0494 2407016, 017.
ഇന്റഗ്രേറ്റഡ് പിജി അപേക്ഷ തിരുത്താം
കാലിക്കട്ട് സര്‍വകലാശാല ഇന്റഗ്രേറ്റഡ് പിജി പ്രവേശനം ഫൈനല്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ 17 വരെ അവസരം. രജിസ്റ്റര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ ഒഴികെ എല്ലാം ലോഗിന്‍ ചെയ്ത് തിരുത്താം. തിരുത്തല്‍ വരുത്തി അപേക്ഷ ഫൈനല്‍ സബ്മിറ്റ് ചെയ്തതിനു ശേഷം പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം.
പുതിയ രീതിയില്‍ ചോദ്യക്കടലാസ് ഒരുക്കാന്‍ ശില്പശാല
കാലിക്കട്ട് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ പുതിയ അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കുന്ന ഔട്ട് കം ബേസ്ഡ് എഡ്യുക്കേഷന്‍ (ഒബിഇ) പാഠ്യപദ്ധതിയുടെ ചോദ്യക്കടലാസ് തയ്യാറാക്കുന്നതിന് അധ്യാപകര്‍ക്കായി ശില്പശാല തുടങ്ങി. വിദ്യാര്‍ഥി കേന്ദ്രീകൃതവും അവരുടെ മികച്ച പ്രകടനത്തിന് സാധ്യത നല്കുന്നതുമാണ് ഒബിഇ. സര്‍വകലാശാലാ ആഭ്യന്തരഗുണനിലവാര സമിതിയും എജ്യുക്കേഷന്‍ വിഭാഗവും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്. 24 വരെ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഐക്യുഎസി ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഡോ. എ. ഹമീദ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. എ.ഐ. യഹിയ ആമുഖ വിഷയം അവതരിപ്പിച്ചു.
സിൻഡിക്കറ്റ് മീറ്റിംഗ്
കാലിക്കട്ട് സര്‍വകലാശാല സിൻഡിക്കറ്റ് മീറ്റിംഗ് 22ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസില്‍ നടക്കും.
എന്‍എസ്എസ് ഗ്രേസ്മാര്‍ക്ക് അപേക്ഷ
നാലാം സെമസ്റ്റര്‍ ബിഎസ്സി, ബിസിഎ ഏപ്രില്‍ 2020 പരീക്ഷയില്‍ എന്‍എസ്എസ് ഗ്രേസ്മാര്‍ക്കിന് അര്‍ഹതയുള്ളവര്‍ 15ന് മുമ്പായി പരീക്ഷാഭവന് ബിഎസ്സി വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ ഫലം
സിയുസിബിസിഎസ്എസ് യുജി ആറാം സെമസ്റ്റര്‍ ബിഎസ്സി അക്വാ കള്‍ച്ചര്‍, ഫാമിലി ആൻഡ് കമ്യൂണിറ്റി സയന്‍സ് ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
അവസാനവര്‍ഷ എംഎ ഇക്കണോമിക്സ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.
അവസാനവര്‍ഷ എംഎ സംസ്കൃത സാഹിത്യ (സ്പെഷല്‍) ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകള്‍, എസ്ഡിഇ, പ്രൈവറ്റ് രജിസ്ട്രേഷന് സിയുസിബിസിഎസ്എസ് യുജി 2016 മുതല്‍ 2018 വരെ പ്രവേശനം നാലാം സെമസ്റ്റര്‍ ബിരുദ കോഴ്സുകളുടെ ഏപ്രില്‍ 2021 സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളും 2015 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2020 കോവിഡ് സ്പെഷല്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 23ന് തുടങ്ങും. മൂന്നാം സെമസ്റ്റര്‍ എംഎച്ച്എം നവംബര്‍ 2019 റഗുലര്‍ പരീക്ഷ 20ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
2019 സ്കീം, 2019 പ്രവേശനം നാലാം സെമസ്റ്റര്‍ എംഎസ്സി റേഡിയേഷന് ഫിസിക്സ് ജൂലൈ 2021 പരീക്ഷക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പുനര്‍മൂല്യനിര്‍ണയം
നാലാം സെമസ്റ്റര്‍ ബിഎസ്സി മൈക്രോബയോളജി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെയും ആറാം സെമസ്റ്റര്‍ ബിഎസ്സി, ബിസിഎ ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെയും അപേക്ഷിക്കാം. ലിങ്ക് വെബ്സൈറ്റിൽ.