University News
പി​എ​ച്ച്ഡി പ്ര​വേ​ശ​നം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ പ​ഠ​നവ​കു​പ്പു​ക​ളി​ലും അം​ഗീ​കൃ​ത ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും 202122 വ​ർ​ഷ​ത്തി​ലെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​നാ​യി അ​ർ​ഹ​രാ​യ​വ​രി​ൽനി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒക്‌ടോബർ 11 വ​രെ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ
(www.kannuruniversity.ac.in) ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഡ​യ​റ​ക്‌ട​ർ, റി​സ​ർ​ച്ച് ഡ​യ​റ​ക്‌ട​റേ​റ്റ്, ക​ണ്ണൂ​ർ സ​ർ​വക​ലാ​ശാ​ല, താ​വ​ക്ക​ര കാന്പ​സ്, ക​ണ്ണൂ​ർ, 670002 എ​ന്ന വി​ലാ​സ​ത്തി​ൽ 15ന് വൈ​കു​ന്നേ​രം അ​ഞ്ചി​നുമു​ന്പ് ല​ഭി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പിജി പ്ര​വേ​ശ​നം : ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള 202122 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പി​ജി പ്ര​വേ​ശ​ന​ത്തി​ന്‍റെ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് ലോ​ഗി​ൻ ചെ​യ്തു അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​കും. അ​പേ​ക്ഷ​യി​ലെ പി​ഴ​വു​ക​ൾ തി​രു​ത്താ​നും ഓ​പ്ഷ​ൻ മാ​റ്റാ​നും 29ന് ​വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ അ​വ​സ​ര​മു​ണ്ട്. അ​പേ​ക്ഷ​യി​ലെ പേ​ര്, ജ​ന​ന​തീ​യ​തി എ​ന്നി​വ​യി​ലെ പി​ഴ​വു​ക​ൾ തി​രു​ത്താ​ൻ ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​റും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ഹി​തം [email protected] എ​ന്ന ഇമെ​യി​ലി​ലേ​ക്കു അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. 29ന് വൈ​കു​ന്നേ​രം അ​ഞ്ചി​നുശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ യാ​തൊ​രുകാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​ക​ൾ : 04972715261,7356948230 email Id: [email protected]

സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്‌​സി​ന് പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​നാ​യി സം​വ​ര​ണം ചെ​യ്ത ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത, ജാ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 28ന് ​രാ​വി​ലെ 10.30 ന് ​വ​കു​പ്പ് മേ​ധാ​വി​ക്ക് മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9895649188.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നീ​ലേ​ശ്വ​രം പാ​ലാ​ത്ത​ടം ഡോ.​പി.​കെ.​രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​മ്പ​സി​ലെ എം​എ​സ്‌സി ​മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി കോ​ഴ്സി​ലേ​ക്ക് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​നാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ 28 ന് ​ഉ​ച്ച​യ്ക്ക് 12 ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9663749475, 04672284256.

എ​ൻ​ആ​ർഐ ​സീറ്റൊഴിവ്

മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ സ്റ്റ​ഡീ​സി​ൽ എം​എ​സ്‌സി ​എ​ൻ​വ​യോ​ൺ​മെ​ന്‍റ് പ്രോ​ഗ്രാ​മി​ന് മൂ​ന്ന് എ​ൻ​ആ​ർ​ഐ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ 29ന് ​മു​ന്പാ​യി ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ൺ:8301862652,9847081677.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് സ​മ​ർ​പ്പ​ണം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി (ഒ​ക്‌ടോ​ബ​ർ 2020) പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്ക് 29മു​ത​ൽ ഒക്‌ടോബർ എട്ടുവരെ (വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ) സ​മ​ർ​പ്പി​ക്കാം.