കേരളസർവകലാശാലയിൽ തീരുമാനമാകാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി ഫയൽ അദാലത്തിലേക്ക് വിദ്യാർഥികൾ, അധ്യാപകർ, പ്രിൻസിപ്പൽമാർ, മാനേജർമാർ എന്നിവരിൽ നിന്നും പരാതികൾ ഓണ്‍ലൈനായി സ്വീകരിക്കും.
ഇതിനായി കേരളസർവകലാശാല വെബ്സൈറ്റിൽ (www.keralauiversity.ac.in) പ്രത്യേക ലിങ്ക് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു. ഫയൽ അദാലത്തുമായി ബന്ധപ്പെട്ട പരാതികൾ 26വരെ ഓണ്‍ലൈനായി സമർപ്പിക്കാം. ഫയൽ അദാലത്തിന്റെ തീയതി പിന്നീട് അറിയിക്കും.