University News
ഒന്നാം വർഷ ബിരുദ പ്രവേശനം
സ്പെഷ്യൽ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പുതിയ രജിസ്ട്രേഷനും (സേ പരീക്ഷ എഴുതി വിജയിച്ച വിദ്യാർഥികൾക്കും) അപേക്ഷയിൽ തിരുത്തലിനും, പുതിയ ഓപ്ഷനുകൾ നൽകുന്നതിനും അവസരം

2021 ൽ പ്ലസ്ടു സേ പരീക്ഷ എഴുതി വിജയിച്ച വിദ്യാർഥികൾക്കും ഇതുവരെ രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്ത വിദ്യാർത്ഥികൾക്കും ഒന്നാം വർഷ യുജി പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് 23 വരെ പുതിയ രജിസ്ട്രേഷൻ നടത്താവുന്നതാണ്. നിലവിൽ രജിസ്ട്രേഷൻ ഉളള വിദ്യാർഥികൾക്ക് പുതിയ ഓപ്ഷനുകൾ നൽകുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഇത്തരത്തിൽ പുതിയ ഓപ്ഷനുകൾ നൽകുന്നവരെ മാത്രമേ സ്പെഷൽ സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ പരിഗണിക്കുകയുളളു.

നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അക്കാഡമിക് വിവരങ്ങളിൽ മാത്രം (മാർക്കിലെ തിരുത്തലുകൾ ഉൾപ്പടെ) മാറ്റങ്ങൾ വരുത്താം. മറ്റ് തിരുത്തലുകൾക്ക് പ്രൊഫൈലിലെ ഫോറം ലിങ്ക് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തിരുത്തലുകൾ വരുത്തി കഴിഞ്ഞാൽ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്‍റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ട താണ്. തിരുത്തൽ വരുത്തിയ അപേക്ഷകർ സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയതായി ഓപ്ഷൻ നൽകേണ്ട താണ്.

ബിരുദ കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾ അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് വഴി 23 മുൻപായി ആപേക്ഷ സമർപ്പിക്കേണ്ട താണ്. ഇപ്രകാരം രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളെ സപ്ലിമെന്‍ററി കമ്മ്യൂണിറ്റി ക്വാട്ട ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതാണ്. സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾ (ടഅഥ രമിറശറമലേെ, എൃലവെ ൃലഴശെേൃമശേീി രമിറശറമലേെ) അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള സ്പോർട്സ് ക്വാട്ട പ്രൊഫോർമ തങ്ങൾ ഓപ്ഷൻ നൽകിയിട്ടുള്ള കോളേജുകളിൽ (സ്പോർട്സ് ക്വാട്ടയിൽ പ്രവേശന താല്പര്യമുള്ള കോളേജുകളിൽ മാത്രം) നേരിട്ടോ ഇമെയിൽ മുഖാന്തിരമോ ഓണ്‍ലൈൻ രജിസ്ട്രേഷൻ പൂർത്തിയാവുന്ന തീയതിക്കു (23.10.2021) മുൻപായി സമർപ്പിക്കേണ്ട താണ്.

മുന്പ് സ്പോർട്സ് ക്വാട്ടയിൽ അപേക്ഷിച്ച വിദ്യാർഥികളിൽ യഥാ സമയം പ്രൊഫോർമ കോളജിൽ അയക്കാൻ വിട്ട് പോയവർക്കും, പുതുതായി സർട്ടിഫിക്കറ്റ് ഉൾപെടുത്തേണ്ട വർക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണ്.

നിലവിലുള്ള റാങ്ക് ലിസ്റ്റിലെ വിദ്യാർഥികളെ പരിഗണിച്ചതിനു ശേഷം മാത്രമേ സപ്ലിമെന്‍ററി ലിസ്റ്റിലുള്ള വിദ്യാർത്ഥികളെ പരിഗണിക്കുകയുള്ളൂ.

ബിഎഡ് ഓണ്‍ലൈൻ അഡ്മിഷൻ പോർട്ടലിൽ എച്ച്എച്ച് മാർത്തോമ
മാത്യൂസ് II ട്രെയിനിംഗ് കോളജ്, അടൂർ ഉൾപ്പെടുത്തിയിരിക്കുന്നു.

സ്പെഷൽ പരീക്ഷ

മൂന്നാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സര) എൽഎൽബി ഡിഗ്രി പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് സ്പെഷൽ പരീക്ഷ എഴുതാവുന്നതാണ്. സ്പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ അവരവരുടെ പേര്, കാൻഡിഡേറ്റ് കോഡ്, പ്രോഗ്രാം, കോഴസ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യ വകുപ്പിന്‍റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയോ സാക്ഷ്യപത്രങ്ങൾ സഹിതം 29ന് മുൻപ് അതാത് കോളജ് പ്രിൻസിപ്പൽമാർക്ക് സമർപ്പിക്കേണ്ട താണ്.