യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടത്തെ (2018 സ്കീം) വിദ്യാർഥികളുടെ കംബൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി ബിടെക് ഡിഗ്രി പരീക്ഷ ഒക്ടോബർ 2021 ന്റെ പരീക്ഷകൾ 29ന് ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷകൾ
കരിയർ റിലേറ്റഡ് സിബിസിഎസ്എസ് 2021 മേയ്മാസം നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആൻഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻ (328) പ്രോഗ്രാമിന്റെ 20ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷകൾ ക്രൈസ്റ്റ് നഗർ കോളജ് മാറനല്ലൂരിൽ 22നും എസ്.എൻ കോളജ് കൊല്ലത്ത് 28നും നടത്തും. മറ്റ് സെന്ററുകളിലെ പരീക്ഷ തീയതിയിൽ മാറ്റമില്ല. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.