പിജി, ബിഎഡ് പ്രവേശനം - രണ്ടാം അലോട്ടുമെന്റ്
ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രവേശനത്തിനും ട്രെയിനിംഗ് കോളജുകളിലെ ബിഎഡ് പ്രവേശനത്തിനുമുള്ള രണ്ടാം അലോട്ടുമെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടാം ഘട്ട അലോട്ടുമെന്റിൽ പ്രവേശനം ലഭിച്ചവർ 26നു വൈകുന്നേരം നാലിനു മുന്‍പ് നിശ്ചിത സർവകലാശാല ഫീസ് ഒണ്‍ലൈനായി ഒടുക്കി പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളിൽ ഫീസടച്ച് പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യാത്തവരുടെ അലോട്ടുമെന്റ് റദ്ദാകുമെന്നതിനാൽ അവരെ തുടർ അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.
അപേക്ഷകർക്ക് ലഭിച്ചിട്ടുള്ള അപേക്ഷാ നന്പറും പാസ് വേഡും ഉപയോഗിച്ച് ംംം.രമു.ാഴൗ.മര.ശി എന്ന വെബ്സൈറ്റിൽ ലിസ്റ്റ് പരിശോധിക്കാം. രണ്ടാം അലോട്ടുമെന്റിന് ശേഷം 27നു അപേക്ഷകർക്ക് ഓപ്ഷനുകൾ പുന:ക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരം ലഭിക്കും. ഒന്നാം ഓപ്ഷനായി രജിസ്റ്റർ ചെയ്തിട്ടുള്ള കോഴ്സുകളും കോളജുകളും ലഭിച്ചിട്ടുള്ളവർ നിശ്ചിത സമയത്ത് ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം ഉറപ്പാക്കേണ്ടതാണ്. അവർക്ക് താത്കാലിക പ്രവേശനം അനുവദനീയമല്ല. എന്നാൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒന്നാം ഓപ്ഷൻ അലോട്ടുമെന്റിൽ ലഭിക്കാത്ത അപേക്ഷകർക്ക് ലഭ്യമായ അലോട്ടുമെന്റ് പ്രകാരം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. സ്ഥിരപ്രവേശനം എടുക്കുന്നവർ മാത്രം കോളജുകളിൽ ഫീസടച്ചാൽ മതിയാകും.
പ്രവേശനം സംബന്ധിച്ച് അപേക്ഷകർക്ക് അതത് കോളജുകളിൽ ഫോണ്‍ മുഖേന ബന്ധപ്പെടാം. പ്രവേശനം ഉറപ്പാക്കുന്നവർ തുടർന്ന് കോളജുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ച് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. കോളജുകളുടെ ഫോണ്‍ നന്പറുകൾ ംംം.രമു.ാഴൗ.മര.ശി എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കോളജുകളിൽ പ്രവേശനം ഉറപ്പിച്ചിട്ടുള്ളവർ കണ്ഫർമേഷൻ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. കണ്ഫർമേഷൻ സ്ലിപ്പിന്റെ അഭാവത്തിൽ പ്രവേശനം സംബന്ധിച്ച പരാതികൾ പരിഗണിക്കില്ല.
പരീക്ഷ തീയതി
ഒന്നാം സെമസ്റ്റർ എംഎ സിറിയക് (സിഎസ്എസ് 2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ നവംബർ എട്ടിന് ആരംഭിക്കും. 27 വരെയും 525 രൂപ പിഴയോടെ 28നും 1050 രൂപ സൂപ്പർഫൈനോടെ 29നും അപേക്ഷിക്കാം.
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നുമുതൽ നാലുവരെ സെമസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ് 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 12 മുതൽ നടക്കും.
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നുമുതൽ നാലുവരെ സെമസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ് 2016ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 29 മുതൽ നടക്കും.
പരീക്ഷഫലം
2020 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം (മോഡൽ ഒന്ന്, രണ്ട്, മൂന്ന് 20132016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ ആറുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2021 മാർച്ചിൽ നടന്ന നാലാം വർഷ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചുവരെ അപേക്ഷിക്കാം.
2021 മാർച്ചിൽ നടന്ന ഒന്നാം വർഷ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചുവരെ അപേക്ഷിക്കാം.
2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി (സിഎസ്എസ്) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ ആറുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ പിജിസിഎസ്എസ് (സപ്ലിമെന്ററി) എംഎസ്സി അപ്ലൈഡ് ഇലക്ട്രോണിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
സീറ്റൊഴിവ്
സ്കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ എംഎസ്സി. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി (കെമിസ്ട്രി) ബാച്ചിൽ (2021 അഡ്മിഷൻ) എസ്ടി വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റും, എംഎസ്സി നാനോ സയൻസ് ആൻഡ്് നാനോ ടെക്നോളജി (ഫിസിക്സ്) ബാച്ചിൽ (2021 അഡ്മിഷൻ) എസ്സി വിഭാഗത്തിനും എസ്ടി വിഭാഗത്തിനുമായി സംവരണം ചെയ്ത സീറ്റുകളിൽ ഓരോ ഒഴിവുകളുമുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി 26നു ഉച്ചകഴിഞ്ഞ് 3.30ന് മുന്‍പായി എഡി എ11 സെക്ഷനിൽ നേരിട്ട് എത്തണം. 7907478110.
സ്കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്സിലെ എംഎസ്സി ഫിസിക്സ് (2021 അഡ്മിഷൻ) ബാച്ചിൽ എസ്ടി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി 22നു ഉച്ചകഴിഞ്ഞ് മൂന്നിന് പഠനവകുപ്പിൽ നേരിട്ട് എത്തണം. ഫോണ്‍: 04812731043. ഇമെയിൽ: െുമു@ാഴൗ.മര.ശി
അന്തിമ പട്ടിക
2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎ ഹിന്ദി പിജിസിഎസ്എസ് റഗുലർ പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു. ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജിലെ മറിയാമ്മ ബിജു, മൂവാറ്റുപുഴ നിർമല കോളജിലെ സെലീഷ്യ ജോസഫ്, പാലാ സെന്റ് തോമസ് കോളജിലെ കീർത്തന എം. നായർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.