University News
ക്രെഷിൽ കരാറടിസ്ഥാനത്തിൽ മാനേജരെ നിയമിക്കുന്നു.
ക്രെഷിൽ കരാറടിസ്ഥാനത്തിൽ മാനേജരെ നിയമിക്കുന്നു. അംഗീകൃത സർവകലാശാല ബിരുദമുള്ളവരും അംഗീകൃത സ്ഥാപനത്തിൽനിന്നും പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് പാസായിട്ടുള്ളവരുമായിരിക്കണം അപേക്ഷകർ. ക്രെഷ് നടത്തിപ്പിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം 20നും 45നും ഇടയിൽ. നിയമിക്കപ്പെടുന്നയാൾക്ക് പ്രതിമാസം 13000 രൂപാ നിരക്കിൽ വേതനം ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ 10നു വൈകുന്നേരം അഞ്ചിനു മുന്പ് ഡപ്യൂട്ടി രജിസ്ട്രാർ 2 (ഭരണ വിഭാഗം), മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പിഒ, അതിരന്പുഴ, കോട്ടയം. എന്ന വിലാസത്തിൽ അപേക്ഷിക്കണം.

പരീക്ഷഫലം

സ്കൂൾ ഓഫ് മാനേജ്മെന്‍റ് ആൻഡ് ബിസ്നസ് സ്റ്റഡീസ് കഴിഞ്ഞ ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംബിഎ റീ അപ്പിയറൻസ് (മാനേജ്മെന്‍റ് സയൻസ് ഫാക്കൽറ്റി സിഎസ്എസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.



സ്കൂൾ ഓഫ് ലെറ്റേഴ്സ് 2021 ഓഗസ്റ്റിൽ നടത്തിയ 201921 ബാച്ച് നാലാം സെമസ്റ്റർ മലയാളം (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഫാക്കൽറ്റി), എംഎ ഇംഗ്ലീഷ് (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഫാക്കൽറ്റി ) സിഎസ്എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

2020 മാർച്ചിൽ നടത്തിയ എംഎസ്‌സി ബയോടെക്നോളജി (സിഎസ്എസ്) ഒന്നാം സെമസ്റ്റർ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ നവംബർ 10 വരെ സ്വീകരിക്കും. പുനർമൂല്യ നിർണയത്തിന് പേപ്പറൊന്നിന്ന് 370 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് പെപ്പറൊന്നിന് 160 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിലെ Students Portal എന്ന ലിങ്കിൽ ലഭിക്കും.

2020 നവന്പറിൽ നടത്തിയ എംഎസ്‌സി ബയോടെക്നോളജി (സിഎസ്എസ്) രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ നവംബർ 10 വരെ ഓണ്‍ലൈനായി സ്വീകരിക്കും. പുനർമൂല്യ നിർണയത്തിന് പേപ്പറൊന്നിന്ന് 370 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 160 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾwww.mgu.ac.in എന്ന വെബ്സൈറ്റിലെ Students Portal എന്ന ലിങ്കിൽ ലഭിക്കും.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ എംസിഎ (2019 അഡ്മിഷൻ റഗുലർ/2018, 2017 അഡ്മിഷൻ സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾwww.mgu.ac.in എന്ന വെബ് സൈറ്റിൽ. കൂടുതൽ വിവരങ്ങൾ പരീക്ഷാ കേന്ദ്രങ്ങളിൽ ലഭിക്കും.