University News
ഹോ​ര്‍​മി​സ് മെ​മ്മോ​റി​യ​ല്‍ സ്‌​കോ​ള​ര്‍​ഷി​പ്പ്
കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് സ്ഥാ​​​പ​​​ക​​​നാ​​​യ കെ.​​​പി. ഹോ​​​ര്‍​മി​​​സി​​​ന്‍റെ സ്മ​​​ര​​​ണാ​​​ര്‍​ഥം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ഹോ​​​ര്‍​മി​​​സ് മെ​​​മ്മോ​​​റി​​​യ​​​ല്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

എം​​​ബി​​​ബി​​​എ​​​സ്, എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ്, ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ്, എം​​​ബി​​​എ എ​​​ന്നി​​​വ കൂ​​​ടാ​​​തെ കാ​​​ര്‍​ഷി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു കീ​​​ഴി​​​ലു​​​ള്ള ബി​​​എ​​​സ്‌​​​സി അ​​​ഗ്രി​​​ക​​​ള്‍​ച​​​ര്‍, ബി​​​എ​​​സ്‌​​​സി (ഓ​​​ണേ​​​ഴ്‌​​​സ്) കോ​​​ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ & ബാ​​​ങ്കിം​​​ഗ് വി​​​ത്ത് അ​​​ഗ്രി​​​ക​​​ള്‍​ച്ച​​​ര്‍ സ​​​യ​​​ന്‍​സ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. സ​​​ര്‍​ക്കാ​​​ര്‍, എ​​​യ്ഡ​​​ഡ്, സ​​​ര്‍​ക്കാ​​​ര്‍ അം​​​ഗീ​​​കൃ​​​ത സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ 20212022 വ​​​ര്‍​ഷം മെ​​​റി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.

കു​​​ടും​​​ബ​​​ത്തി​​​ന്‍റെ വാ​​​ര്‍​ഷി​​​ക വ​​​രു​​​മാ​​​നം മൂ​​​ന്നു​​​ല​​​ക്ഷം രൂ​​​പ​​​യി​​​ല്‍ ക​​​വി​​​യാ​​​ന്‍ പാ​​​ടു​​​ള്ള​​​ത​​​ല്ല. സേ​​​വ​​​ന​​​ത്തി​​​ലി​​​രി​​​ക്കെ മ​​​രി​​​ച്ച ജ​​​വാ​​​ന്മാ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ര്‍​ക്ക് വാ​​​ര്‍​ഷി​​​ക വ​​​രു​​​മാ​​​ന വ്യ​​​വ​​​സ്ഥ ബാ​​​ധ​​​ക​​​മ​​​ല്ല.കേ​​​ര​​​ളം, ത​​​മി​​​ഴ്‌​​​നാ​​​ട്, ഗു​​​ജ​​​റാ​​​ത്ത്, മ​​​ഹാ​​​രാ​​​ഷ്ട്ര എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ്.
More News