University News
അധ്യാപകപഠനം ഇനി നാല് സ്റ്റേജുകളിൽ
പു​​​തി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യം അ​​​നു​​​സ​​​രി​​​ച്ച് സ്കൂ​​ൾ​​ത​​ല​​ത്തി​​ൽ അ​​​ധ്യാ​​​പ​​​ക​​രാ​​കാ​​നു​​ള്ള പ​​​ഠ​​​ന​​​ത്തി​​​ന് അ​​ടി​​മു​​ടി മാ​​റ്റം​​വ​​രു​​ത്തി​​ക്കൊ​​ണ്ട് വി​​ജ്ഞാ​​പ​​ന​​മി​​റ​​ങ്ങി. നാ​​​ല് സ്റ്റേ​​​ജ്ക​​​ള്‍ ഉ​​ള്ള​​താ​​ണ് പു​​തി​​യ പാ​​ഠ‍്യ​​പ​​ദ്ധ​​തി. ഒ​​​ന്നാ​​​മ​​​ത്തെ സ്റ്റേ​​​ജ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ സ്റ്റേ​​​ജാ​​​ണ്. അ​​​ഞ്ച് വ​​​ര്‍ഷം നീ​​​ണ്ടു​​​നി​​​ല്‍ക്കു​​​ന്ന പ​​​ഠ​​​നം ഈ ​​​സ്റ്റേ​​​ജി​​​ല്‍ ഉ​​​ണ്ടാ​​​കും. ഫൗ​​​ണ്ടേ​​​ഷ​​​ന്‍ സ്റ്റേ​​​ജ് ര​​​ണ്ടാ​​​യി​ തി​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

മൂ​​​ന്നു​​​വ​​​ര്‍ഷ​​​മു​​​ള്ള പ്രീ ​​​സ്‌​​​കൂ​​​ള്‍. മൂ​​​ന്നി​​നും ആ​​റി​​നും ഇ​​​ട​​​യി​​ൽ പ്രാ​​യ​​മു​​ള്ള കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന വി​​​ഭാ​​​ഗം. ര​​​ണ്ടാ​​​മ​​​ത്തെ ഭാ​​​ഗ​​​ത്ത് ഒ​​​ന്ന്, ര​​​ണ്ട് ക്ലാ​​​സു​​​ക​​​ളി​​​ല്‍ ഉ​​​ള്ള കു​​​ട്ടി​​​ക​​​ളാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​ത്. പ്രാ​​​യം ആ​​​റി​​​നും എ​​​ട്ടി​​​നും ഇ​​​ട​​​യി​​​ല്‍. ര​​​ണ്ടാ​​​മ​​​ത്തെ സ്റ്റേ​​​ജ് പ്രി​​​പ്പ​​​റേ​​​റ്റ​​​റി സ്റ്റേ​​​ജാ​​​ണ്. കാ​​​ലാ​​​വ​​​ധി മൂ​​​ന്നു വ​​​ര്‍ഷ​​​ക്കാ​​​ലം. മൂ​​​ന്നു മു​​​ത​​​ല്‍ അ​​​ഞ്ചാം ക്ലാ​​​സ് വ​​​രെ. പ്രാ​​​യം എ​​ട്ടി​​നും 11 ​നും ​​ഇ​​​ട​​​യി​​​ല്‍.

മൂ​​​ന്നാ​​​മ​​​ത്തെ സ്റ്റേ​​​ജ് മി​​​ഡി​​​ല്‍ സ്റ്റേ​​​ജ്. മൂ​​​ന്നു വ​​​ര്‍ഷം ത​​​ന്നെ​​​യാ​​​ണ് പ​​​ഠ​​​ന കാ​​​ലാ​​​വ​​​ധി. ആ​​​റാം ക്ലാ​​​സ് മു​​​ത​​​ല്‍ എ​​​ട്ടാം ക്ലാ​​​സ് വ​​​രെ. പ്രാ​​​യം 11 നും 14 ​​​നും ഇ​​​ട​​​യി​​​ല്‍.

അ​​​വ​​​സാ​​​ന​​​മാ​​​യി വ​​​രു​​​ന്ന​​​ത് സെ​​​ക്ക​​​ന്‍ഡ​​​റി സ്റ്റേ​​​ജ്. നാ​​​ലു വ​​​ര്‍ഷ​​​ക്കാ​​​ലം. ഒ​​​മ്പ​​​താം ക്ലാ​​​സ് മു​​​ത​​​ല്‍ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് വ​​​രെ. പ്രാ​​​യം 14 നും 18 ​​​നും ഇ​​​ട​​​യി​​​ല്‍. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സ ക്ര​​​മ​​​ത്തി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​രാ​​കാ​​നു​​ള്ള പ​​ഠ​​ന​​ത്തി​​​​ന് വ​​​ള​​​രെ കൃ​​​ത്യ​​​മാ​​​യ മാ​​​ര്‍ഗ രേ​​​ഖ​​​ക​​​ളാ​​​ണ് പു​​​തി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യം ന​​​ല്‍കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന രീ​​​തി ഒ​​​ന്നാം ക്ലാ​​​സ് മു​​​ത​​​ല്‍ ഏ​​​ഴാം ക്ലാ​​​സ് വ​​​രെ കു​​​ട്ടി ക​​​ളെ പ​​​ഠി​​​പ്പി​​​ക്കാ​​​ന്‍ D.El.Ed കോ​​​ഴ്‌​​​സ് ക​​​ഴി​​​ഞ്ഞാ​​​ല്‍ മ​​​തി​​​യാ​​​യി​​​രു​​​ന്നു. ശേ​​​ഷ​​​മു​​​ള്ള പ​​​ഠ​​​ന​​​ത്തി​​​ന് ബി​​​രു​​​ദ​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​വും B Ed ഉം ​​​മ​​​തി​​​യാ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍ പു​​​തി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ പോ​​​ളി​​​സി അ​​​നു​​​സ​​​രി​​​ച്ച് സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തോ​​​ടൊ​​​പ്പം പ്രീ​​​സ്‌​​​കൂ​​​ള്‍ കൂ​​​ടി​​​ച്ചേ​​​ര്‍ന്നു വ​​​രു​​​മ്പോ​​​ള്‍ പ്രീ​​​സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക​​ർ​​ക്ക് പ്ര​​​ത്യേ​​​ക പ​​​ഠ​​​ന​​​മാ​​ണ് നി​​​ഷ്‌​​​ക​​​ര്‍ഷി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ജ​​​ന​​​റ​​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ ഓ​​​ഫ് കേ​​​ര​​​ള ന​​​ട​​​ത്തു​​​ന്ന ന​​​ഴ്‌​​​സ​​​റി ടീ​​​ച്ച​​​ര്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ കോ​​​ഴ്‌​​​സ് ഡി​​​പ്ലോ​​​മ ഇ​​​ന്‍ പ്രീ​​​സ്‌​​​കൂ​​​ള്‍ എ​​​ജു​​​ക്കേ​​​ഷ​​​ന്‍ എ​​​ന്നാ​​​യി​​​രി​​​ക്കും ഇ​​​നി​​​മു​​​ത​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​ക. പ്ല​​സ് ടു ​​ത​​ന്നെ​​യാ​​ണ് യോ​​ഗ‍്യ​​ത.

പു​​​തി​​​യ ന​​​യ​​​ത്തി​​​ന്‍റെ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യെ​​​ങ്കി​​​ലും ഈ ​​​പ​​​ഠ​​​ന രീ​​​തി​​​യു​​​ടെ ക​​​രി​​​ക്കു​​​ല​​​വും അ​​​നു​​​ബ​​​ന്ധ കാ​​​ര്യ​​​ങ്ങ​​​ളും വി​​​ശ​​​ദ​​​മാ​​​യി ന​​​ല്‍കി​​​യി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ല്‍ പ​​​ഠി​​​താ​​​ക്ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച് സ​​​ന്തോ​​​ഷ​​​ക​​​ര​​​മാ​​​യ ഒ​​​രു കാ​​​ര്യം പു​​​തി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​പ്ര​​​കാ​​​രം പ്രീ ​​​പ്രൈ​​​മ​​​റി പ​​​ഠ​​​നം കൂ​​​ടി സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​തോ​​​ടെ ഈ ​​​പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ക്കു​​​ന്ന നി​​​ര​​​വ​​​ധി​​​പ്പേ​​​ർ​​​ക്ക് അ​​​ധ്യാ​​​പ​​​ക തൊ​​​ഴി​​​ല്‍ ല​​​ഭി​​​ക്കും എ​​​ന്ന​​​താ​​​ണ്. (ഫൗ​​​ണ്ടേ​​​ഷ​​​ൻ സ്റ്റേ​​​ജ്, മി​​​ഡി​​​ൽ​​​സ്റ്റേ​​​ജ്, സീ​​​നി​​​യ​​​ർ സ്റ്റേ​​​ജ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ക്‌​​​ളാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​പ്പി​​​ക്കേ​​​ണ്ട അ​​​ധ്യാ​​​പ​​​ക​​​യോ​​​ഗ്യ​​​ത​​​യെ​​​ക്കു​​​റി​​​ച്ച് നാ​​​ളെ.)

ബാ​ബു പ​ള്ളി​പ്പാ​ട്ട്
More News