University News
ഗ്രേ​ഡ് കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​രവി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജ് പ​രീ​ക്ഷാകേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത് 2021 മാ​ർ​ച്ച് മൂ​ന്നാം വ​ർ​ഷ ബി​എ/ബി​ബി​എ/ ബി​കോം (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്), ബി​എ​സ് സി (​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ താ​ഴെ പ​റ​യു​ന്ന തീ​യ​തി​ക​ളി​ൽ മാ​ന​ന്ത​വാ​ടി മേ​രിമാ​താ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽവ​ച്ച് രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 വ​രെ വി​ത​ര​ണം ചെ​യ്യും. 20 ന് (​ബി​കോം), 22ന് (​ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ബി​എ മ​ല​യാ​ളം, ബി​ബി​എ) 23 ന് (​ബി​എ ഇ​ക്ക​ണോ​മി​ക്സ്/ബി​എ ഇം​ഗ്ലീ​ഷ്/ ബി​എ ഹി​സ്റ്റ​റി/ബി​എ​സ്‌സി) ​എന്നിങ്ങനെയാണ് വിതരണം. വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഹാ​ൾടി​ക്ക​റ്റ്/യൂ​ണി​വേ​ഴ്സി​റ്റി ന​ൽ​കി​യ തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ ഹാ​ജ​രാ​ക്കേ​ണ്ട​തും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തു​മാ​ണ്.

ലാ​ബ് അ​സി​സ്റ്റ​ന്‍റ് അ​ഭി​മു​ഖം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​സ്ഥി​തി പ​ഠ​ന വ​കു​പ്പി​ലു​ള്ള ലാ​ബ് അ​സി​സ്റ്റ​ന്‍റി​ന്‍റെ ഒ​രു താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് അ​ഭി​മു​ഖം ന​ട​ത്തു​ന്നു. ഫി​സി​ക്ക​ൽ സ​യ​ൻ​സ്/​നാ​ച്വ​റ​ൽ സ​യ​ൻ​സ് വി​ഷ​യ​ത്തി​ൽ ബി​രു​ദമാ​ണ് യോ​ഗ്യ​ത.​ പ​രി​സ്ഥി​തി പ​ഠ​ന​ത്തി​ലുള്ള പ​രി​ച​യം അ​ഭി​കാ​മ്യം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 23 ന് ​രാ​വി​ലെ പത്തിന് ​മു​ന്പായി യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ രേ​ഖ​ക​ളു​മാ​യി പ​രി​സ്ഥി​തി​പ​ഠ​ന വ​കു​പ്പി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. ഫോ​ൺ: 9746602652,9946349800, 04972781043.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

പെരിങ്ങോം ഗ​വ. കോ​ള​ജിലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എം ഇം​ഗ്ലീ​ഷ് (റ​ഗു​ല​ർ), ന​വം​ബ​ർ 2020 പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് 18,19 തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​പ്ലാ​ന്‍റ് സ​യ​ൻ​സ് (ന​വം​ബ​ർ 2020) പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് 25, 26 തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌സി (​റ​ഗു​ല​ർ), ജ​നു​വ​രി 2021 പ​രീ​ക്ഷ​ക​ൾ​ക്ക് 18 മു​ത​ൽ 20 വ​രെ പി​ഴ​യി​ല്ലാ​തെ​യും 22 ന് ​പി​ഴ​യോ​ടുകൂ​ടെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​ത്ത്, എ​ട്ട്, ആ​റ് സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി), മേ​യ് 2021 പ​രീ​ക്ഷ​ക​ൾ​ക്ക് 20 വ​രെ പി​ഴ​യി​ല്ലാ​തെ​യും 23 ന് ​പി​ഴ​യോ​ടുകൂ​ടെ​യും അ​പേ​ക്ഷി​ക്കാം.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ എം​സി​എ/എം​സി​എ ലാ​റ്റ​റ​ൽ എ​ൻ​ട്രി ന​വം​ബ​ർ 2010 പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.