2020 സെപ്റ്റംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംബിഎൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാത്തീയതി
നവംബർ 15, 16 തീയതികളിൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകൾ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർക്ക് ലിസ്റ്റ് കൈപ്പറ്റാം
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2021 ഫെബ്രുവരിയിൽ നടത്തിയ എംഎ ഇംഗ്ലീഷ് (പ്രീവിയസ് ആൻഡ് ഫൈനൽ) ആന്വൽ സ്കീം സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ പാളയം ഓഫീസിലെ (ഇ.ജി. നാല്) സെക്ഷനിൽ നിന്നും കൈപ്പറ്റണം.
പരീക്ഷാഫീസ്
ഡിസംബർ 17 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ (ത്രിവത്സരം) ആൻഡ് പത്താം സെമസ്റ്റർ (പഞ്ചവത്സരം) (2011 12 അഡ്മിഷന് മുൻപുളളത്) (ഫൈനൽ മേഴ്സി & സപ്ലിമെന്ററി) എൽഎൽബി പരീക്ഷകൾക്ക് 24 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. പ്രസ്തുത പരീക്ഷകൾക്ക് ഗവ.ലോ കോളജ് മാത്രമാണ് പരീക്ഷാകേന്ദ്രം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
യുഐഎം എംബിഎ സ്പോട്ട് അഡ്മിഷൻ
യൂണിവേഴ്സിറ്റി ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 22 മുതൽ നടക്കും. ഒഴിവുകളും ബന്ധപ്പെടാനുളള നന്പറും: ഐസിഎം, പൂജപ്പുര 1 ഒഴിവ് (എസ്സി) (9400333004), യുഐഎം, വർക്കല 5 ഒഴിവ് (9446476187), യുഐഎം, കുണ്ട റ 22 ഒഴിവ് (9747097793), യുഐഎം, പുനലൂർ 21 ഒഴിവ് (8943298156), യുഐഎം, അടൂർ 41 ഒഴിവ് (9400300217), യുഐഎം, ആലപ്പുഴ 29 ഒഴിവ് (9447252591)