ഗസ്റ്റ് അധ്യാപക ഒഴിവ്: വാക്ക് ഇൻ ഇന്റർവ്യൂ 26ന്
കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ മ്യൂസിയോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക തസ്തികയിലുള്ള ഒഴിവിലേക്ക് 26നു വാക്ക് ഇന് ഇന്റർവ്യൂ നടത്തും. രാവിലെ 10ന് സർവകലാശാലാ അക്കാഡമിക് ബ്ലോക്കിലാണ് ഇന്റർവ്യൂ.
യോഗ്യത: 55 ശതമാനം മാർക്കോടു കൂടി മ്യൂസിയോളജിയിൽ ബിരുദാനന്തര ബിരുദം, നെറ്റ്, പിഎച്ച്ഡി. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മ്യൂസിയോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും.
നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് 35,000 രൂപയും അല്ലാത്തവർക്ക് 25,000 രൂപയുമാണ് പ്രതിമാസ വേതനം. ഉദ്യോഗാർഥികൾ ബയോഡാറ്റയും ഫോട്ടോയും അടക്കമുള്ള അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം ഇന്റർവ്യൂനു ഹാജരാകണം.