University News
കാലടി സർവകലാശാല: പരീക്ഷാ തീയതികളിൽ മാറ്റം
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയുടെ ഏതാനും പരീക്ഷകളുടെ തീയതികളിൽ മാറ്റം വരുത്തിയതായി സർവകലാശാല അധികൃതർ അറിയിച്ചു.

ഈ മാസം 26ന് നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ബിഎ ജനറൽ ഇൻട്രഡക്ഷൻ ടു മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്സ് പരീക്ഷ 28ലേക്കു മാറ്റി.

നാളെ നടത്താനിരുന്ന എംഎ ഇലക്ടീവ് പേപ്പറുകളായ ലിറ്ററേച്ചർ ഇൻ മോഹിനിയാട്ടം മേയ് നാലിലേക്കും 27ന് നടത്താൻ നിശ്ചയിച്ചിരുന്ന ബിഹേവിയർ മോഡിഫിക്കേഷൻ 28ലേക്കും മേയ് നാലിനു നടത്താനിരുന്ന മോഡേൺ ഇൻട്രപ്രെട്ടേഷൻസ് ഓഫ് അദ്വൈത വേദാന്ത മേയ് അഞ്ചിലേക്കും മാറ്റിയിട്ടുണ്ട്. പരീക്ഷാ സമയത്തിൽ മാറ്റമില്ല.

29ന് രാവിലെ 10ന് നടത്താനിരുന്ന എംഎ ഇലക്ടീവ് പേപ്പർ ലിറ്റററി വേൾഡ് ഓഫ് കാളിദാസ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ജടഅട 2041) പരീക്ഷ അന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കും.
More News