University News
സ്പാ​ര്‍​ക് @ഐ​ഇ​ടി
തേ​ഞ്ഞി​പ്പ​ലം: നൂ​ത​ന സാ​ങ്കേ​തി​ക ആ​ശ​യ​ങ്ങ​ളി​ലൂ​ടെ ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് ഐ​ഡി​യാ​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ഭാ​ഗം ഐ​ഇ​ഡി​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ' സ്പാ​ര്‍​ക് @ഐ​ഇ​ടി ' എ​ന്ന പേ​രി​ല്‍ 29നാ​ണ് പ​രി​പാ​ടി ന​ട​ത്തു​ക. കേ​ര​ള സ്റ്റാ​ര്‍​ട്ട് അ​പ്പ് മി​ഷ​ന്‍റെ ഇ​ന്നൊ​വേ​റ്റീ​വ് പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി അ​വ​ത​രി​പ്പി​ച്ച​വ​യി​ല്‍ നി​ന്നാ​ണ് മി​ക​ച്ച മൂ​ന്ന് ആ​ശ​യ​ങ്ങ​ള്‍ അ​ടു​ത്ത ഘ​ട്ട​ത്തി​ലെ മ​ത്സ​ര​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ക്കു​ക. വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​കും.

സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ തൊ​ഴി​ല്‍​മേ​ള ഇ​ന്ന്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പ്ലേ​സ്മെ​ന്‍റ് സെ​ല്ലും ജി​ടെ​ക്കും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന തൊ​ഴി​ല്‍​മേ​ള ഇ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ലാ സെ​മി​നാ​ര്‍ കോം​പ്ല​ക്സി​ല്‍ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​ത​ര​ക്ക് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​ടി, ബാ​ങ്കിം​ഗ്, ഇ​ൻ​ഷ്വ​റ​ന്‍​സ്, എ​ഡ്യു​ക്കേ​ഷ​ന്‍, മീ​ഡി​യ, ക​ണ്‍​സ്ട്ര​ക്ഷ​ന്‍, ഹോ​സ്പി​റ്റാ​ലി​റ്റി, ഹെ​ല്‍​ത്ത് കെ​യ​ര്‍, സെ​യി​ല്‍​സ് ആ​ന്‍​ഡ് മാ​ര്‍​ക്ക​റ്റിം​ഗ് മേ​ഖ​ല​ക​ളി​ല്‍ നി​ന്നാ​യി അ​മ്പ​തോ​ളം സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ തേ​ടു​ന്ന​ത്. ഫോ​ണ്‍: 9388183944.

പ​രീ​ക്ഷാ​ഭ​വ​നി​ല്‍ സു​ര​ക്ഷ ക​ര്‍​ശ​ന​മാ​ക്കി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷാ​ഭ​വ​നി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​ര​ക്ഷ ക​ര്‍​ശ​ന​മാ​ക്കാ​ന്‍ തീ​രു​മാ​നം. വൈ​സ് ചാ​ന്‍​സ​ല​ര്‍, പ്രൊ ​വൈ​സ് ചാ​ന്‍​സ​ല​ര്‍, ര​ജി​സ്ട്രാ​ര്‍ എ​ന്നി​വ​ര്‍ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ന​ട​പ​ടി. സെ​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ ഷി​ബു​വി​നെ മ​ര്‍​ദി​ച്ച പ​രാ​തി പോ​ലീ​സി​നു കൈ​മാ​റും. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്രൊ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ അ​ധ്യ​ക്ഷ​നും ര​ജി​സ്ട്രാ​ര്‍, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യു​ള്ള സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കും.

പ​രീ​ക്ഷാ​ഭ​വ​നി​ലേ​ക്കു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ക്കും. രാ​വി​ലെ പ​ത്ത​ര മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​കും പ്ര​വേ​ശ​നം. ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കും. ഫ്ര​ണ്ട് ഓ​ഫീ​സി​ല്‍ കം​പ്യൂ​ട്ട​റും ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യ​വും ഒ​രു​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ വി​വ​ര​ങ്ങ​ള്‍ ഡി​ജി​റ്റ​ല്‍ സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​റാ​യ സു​വേ​ഗ വ​ഴി ന​ല്‍​കും. പ​രീ​ക്ഷാ ഭ​വ​ന്‍ ബ്രാ​ഞ്ചു​ക​ളി​ല്‍ കൂ​ടു​ത​ല്‍ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കും.
More News