കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ എൻഎഎസ് കോളജ് കാഞ്ഞങ്ങാട്, സെന്റ് പയസ് കോളജ് രാജപുരം, ഇകെഎൻഎം കോളജ് എളേരിത്തട്ട് എന്നീ പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് 2021 മാർച്ച് മൂന്നാം വർഷ ബിഎ/ബികോം/ബിബിഎ (റഗുലർ/സപ്ലിമെന്റററി/ ഇംപ്രൂവ്മെന്റ്) പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡ് രണ്ടിന് കാഞ്ഞങ്ങാട് എൻഎഎസ് കോളജിൽ രാവിലെ10.30 മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ വിതരണം ചെയ്യും. വിദ്യാർഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ്/യൂണിവേഴ്സിറ്റി നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാണ്.
അസിസ്റ്റന്റ് പ്രഫസർ ഒഴിവ് കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർമാരെ കോഴ്സ് കോ ഓർഡിനേറ്റർമാരായി ഒരു വർഷത്തേക്ക് നിയമിക്കുന്നതിന് ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു. 25000 രൂപയാണ് നിലവിലെ പ്രതിമാസ വേതനം. പ്രസ്തുത വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. അന്യസംസ്ഥാന സർവകലാശാലയിൽനിന്നു യോഗ്യത നേടിയ ഉദ്യോഗാർഥികൾ കണ്ണൂർ സർവകലാശാല നൽകുന്ന തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
താത്പര്യമുള്ളവർ നിർദിഷ്ട അപേക്ഷാഫോറം സർവകലാശാല വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത്
[email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് മൂന്നിനകം അയയ്ക്കേണ്ടതാണ്. അപേക്ഷാഫീസിനത്തിൽ 220 രൂപ സർവകലാശാല വെബ്സൈറ്റിലുള്ള “ഓൺലൈൻ പേയ്മെന്റ്സ് ” എന്ന ലിങ്ക് വഴി സർവകലാശാലാ ഫണ്ടിൽ ഓൺലൈനായി അടച്ചതിന്റെ രസീതും അയയ്ക്കേണ്ടതാണ്. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങൾക്ക് 04972715183. (www.kannuruniversity.ac.in). നവംബർ അഞ്ചിന്റെ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
ടൈംടേബിൾ ഡിസംബർ15 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ), ഏപ്രിൽ 2021 പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2014, 2019 സിലബസുകൾക്ക് വ്യത്യസ്ത ടൈംടേബിളുകളാണ്.