എംഎസ് സി ഫുഡ്സയന്‍സ് റാങ്ക്ലിസ്റ്റ്
202122 അധ്യായന വര്‍ഷത്തെ കാലിക്കട്ട് സര്‍വകലാശാലയുടെ എംഎസ്സി ഫുഡ് സയന്‍സ് ആൻഡ് ടെക്നോളജി പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബിഎസ്സി ഫുഡ്സയന്‍സ് യോഗ്യതയുള്ളവരുടെയും പ്രവേശന പരീക്ഷയിലുടെ യോഗ്യത നേടിയവരുടെയും റാങ്ക്ലിസ്റ്റുകള് വെവ്വേറെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍ 0494 2407016, 7017.
എംഎ ജേണലിസം പ്രവേശനം
കാലിക്കട്ട് സര്‍വകലാശാലാ ജേണലിസം പഠനവകുപ്പില്‍ എംഎ ജേണലിസം പ്രവേശനത്തിനു ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശനം ഡിസംബര്‍ 3ന് രാവിലെ 10.30നും ചാന്‍സ് ലിസ്റ്റില്‍ ഉള്‍പ്പട്ടവരുടേത് 4ന് രാവില 10.30നും നടക്കും. എസ്സി, എസ്ടി വിഭാഗത്തില്‍ ഒഴിവുള്ള അഞ്ചു സീറ്റുകളിലേക്ക് ഡിസംബര്‍ 3ന് രാവിലെ 10.30ന് നടക്കും. പ്രവേശന പരീക്ഷയില്‍ 20.5 മാര്‍ക്ക് വരെ നേടിയവര്‍ക്ക് പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഠനവകുപ്പില്‍ ഹാജരാകണം. പങ്കെടുക്കാത്തവരെ പിന്നീട് പരിഗണിക്കുന്നതല്ല.
പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബിവോക് നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 15ന് തുടങ്ങും.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ ബിവോക്. നവംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിനു ഡിസംബര്‍ 14 വരെ അപേക്ഷിക്കാം.
പിജി പ്രവേശനം രജിസ്റ്റര്‍ ചെയ്യാം
202122 അധ്യയന വര്‍ഷത്തെ പിജി പ്രവേശനത്തിനു ഇതു വരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഡിസംബര്‍ മൂന്നിനു വൈകിട്ട് മൂന്നുവരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. നിലവില്‍ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും പ്രവേശനം നേടി ഹയര്‍ ഓപ്ഷന് നിലനിര്‍ത്തിയവര്‍ക്കും അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും അവസരമുണ്ട്. തിരുത്തലുകള്‍ വരുത്തിയവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് സൂക്ഷിക്കണം. ഫോണ്‍ 0494 2407016, 7017
കോവിഡ് സ്പെഷല്‍ പരീക്ഷ
യുജി മലയാളം കോമണ്‍, കോര്‍ , കോംപ്ലിമെന്ററി കോഴ്സുകളുടെ നവംബര്‍ 2019 റഗുലര്‍, ഇംപ്രൂവ്മെന്റ, സപ്ലിമെന്ററി കോവിഡ് സ്പെഷല്‍ പരീക്ഷ ഡിസംബര്‍ 15ന് തുടങ്ങും.
സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷാഫലം
2009 മുതല്‍ 2011 വരെ പ്രവേശനം ഒന്നാം സെമസ്റ്റര്‍ സെപ്റ്റംബര്‍ 2018, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019, നാലാം സെമസ്റ്റര്‍ സെപ്റ്റംബര്‍ 2018 സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷകളുടെഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ അപേക്ഷ
നാലാം സെമസ്റ്റര്‍ എംഎസ് സി അപ്ലൈഡ് ജിയോളജി, കംപ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്മൂല്യനിര്ണയത്തിനു ഡിസംബര്‍ എട്ടുവരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
എംഎഡ് മൂന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ജൂലൈ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.