University News
എംഎ. മ്യൂസിക് റാങ്ക് ലിസ്റ്റ്
സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ആര്‍ട്സില്‍ എംഎ. മ്യൂസിക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ പഠനവകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 4ന് മുമ്പായി പ്രവേശനം നേടണം. ക്ലാസ്സുകള്‍ 6ന് തുടങ്ങും. ഫോണ്‍ 0494 2407016, 7017.

എംഎസ്‌സി. റേഡിയേഷന്‍ ഫിസിക്സ് സീറ്റൊഴിവ്

ഫിസിക്സ് പഠന വിഭാഗത്തില്‍ എസ്‌സി, എസ്ടി, ഇടിബി, ഇഡബ്ല്യുഎസ്. വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ വകുപ്പ് മേധാവിയുടെ ഇമെയിലില്‍ അപേക്ഷയുടെ പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റ്, ജാതി/വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഉടന്‍ അപേക്ഷിക്കണം.

എംഎ. ജേണലിസം പ്രവേശനം

ജേണലിസം പഠനവകുപ്പില്‍ എം.എ. ജേണലിസം പ്രവേശനത്തിന് ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശനം നാളെ രാവിലെ 10.30നും ചാന്‍സ് ലിസ്റ്റില്‍ ഉള്‍പ്പട്ടവരുടേത് നാലിന് രാവില 10.30നും നടക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇമെയിലില്‍ മെമ്മോ അയച്ചിട്ടുണ്ട്.

സീറ്റൊഴിവ്

ജേണലിസം പഠനവകുപ്പില്‍ എംഎ. ജേണലിസത്തിന് എസ്‌സി, എസ്ടി. വിഭാഗത്തില്‍ ഒഴിവുള്ള അഞ്ച് സീറ്റുകളിലേക്ക് നാളെ രാവിലെ 10.30ന് പ്രവേശനം നടക്കും. പ്രവേശന പരീക്ഷയില്‍ 20.5 മാര്‍ക്ക് വരെ നേടിയവര്‍ക്ക് പങ്കെടുക്കാം.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എംഎസ്സി. റേഡിയേഷന്‍ ഫിസിക്സ് ജനുവരി 2021 റഗുലര്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം വര്‍ഷ ബിഎസ്‌സി. മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി നവംബര്‍ 2020 സപ്ലിമെന്‍ററി പരീക്ഷക്ക് പിഴ കൂടാതെ 10 വരെയും 170 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

രണ്ടാം സെമസ്റ്റര്‍ എംസിഎ. ലാറ്ററല്‍ എന്ട്രി ഡിസംബര്‍ 2020 പരീക്ഷയുടെയും എംഎ. ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2019 ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2020 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
More News