വിദൂരവിദ്യാഭ്യാസം: രണ്ട് സയൻസ് കോഴ്സിന് കേരള സർവകലാശലയ്ക്ക് അനുമതി
തിരുവനന്തപുരം: കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് രണ്ടു പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾക്കു കൂടി യുജിസി അനുമതി. എംഎസ്സി കംപ്യൂട്ടർ സയൻസ്, എംഎസ്സി മാത്തമാറ്റിക്സ് എന്നിവയാണ് ഈ കോഴ്സുകൾ.
കഴിഞ്ഞ മാസം വിദൂര വിദ്യാഭ്യാസ വകുപ്പിന് അനുവദിച്ച 20 യുജി, പിജി കോഴ്സുകൾക്ക് പുറമെയാണിത്.