University News
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ത​ല​ശേ​രി നി​യ​മ പ​ഠ​ന വ​കു​പ്പി​ൽ 202122 വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള ബി​എ എ​ൽ​എ​ൽ​ബി, എ​ൽ​എ​ൽ​എം പ്ര​വേ​ശ​ന​ത്തി​ന് (ബി​എഎ​ൽ​എ​ൽ​ബിഎ​സ്ടി2, എ​ൽ​എ​ൽ​എം എ​സ്ടി1.) സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം നാ​ളെ രാ​വി​ലെ11 ന് ​വ​കു​പ്പ് മേ​ധാ​വി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​ക​ണം.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9961936451 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടണം.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, സു​വോ​ള​ജി, സൈ​ക്കോ​ള​ജി, ബി​കോം (ഇ​ൻ​ഫർ​മാ​റ്റി​ക്സ് സ്‌​കി​ൽ​സ്) റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2021 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഇ​ന്നുമു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് (സി​ബി​എ​സ്എ​സ്റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി), ഏ​പ്രി​ൽ 2021 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഒ​ൻ​പ​ത് മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

വി​ദ്യാ​ര്‍​ഥി​ക​ളെ ദ​ത്തെ​ടു​ക്കാ​ൻ ക​ണ്ണൂ​ർ സ​ര്‍​വ​ക​ലാ​ശാ​ല

ക​ണ്ണൂ​ര്‍: പ്ര​ഗ​ല്‍​ഭ​രും ക​ഴി​വു​റ്റ​വ​രു​മാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ദ​ത്തെ​ടു​ക്ക​ല്‍ പ​ദ്ധ​തി​യു​മാ​യി ക​ണ്ണൂ​ർ സ​ര്‍​വ​ക​ലാ​ശാ​ല. പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലെ ക​ഴി​വു​ക​ള്‍ തു​ട​രു​ന്ന​തി​ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം ത​ട​സ​മാ​കാ​ത്ത​വി​ധം പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഒ​പ്പം പാ​ര്‍​ശ്വ​വ​ത്​കൃ​ത വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നസ​ഹാ​യ​മൊ​രു​ക്കാ​നും ദ​ത്തെ​ടു​ക്ക​ൽ പ​ദ്ധ​തി സ​ഹാ​യ​ക​മാ​കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​രു​ടെ താ​ത്പ​ര്യ​ത്തി​ന​നു​സ​രി​ച്ച കോ​ഴ്സു​ക​ളി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ട്യൂ​ഷ​ന്‍, പ​രീ​ക്ഷാഫീ​സു​ക​ള്‍ ഒ​ഴി​വാ​ക്കി ന​ല്‍​കു​ന്ന​തി​നൊ​പ്പം പ​രി​ശീ​ല​ന​ത്തി​ന​ട​ക്കം ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യ​വും ല​ഭ്യ​മാ​ക്കും. പ​രി​ശീ​ല​നം, മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കാ​യി ന​ഷ്ട​മാ​കു​ന്ന ഹാ​ജ​ർകാ​ര്യ​ത്തി​ലും പ്ര​ത്യേ​ക ഇ​ള​വ് ന​ല്‍​കും. അ​ത​ത് മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രീ​ക്ഷാസ​മ​യ​ത്ത് ഹാ​ജ​രാ​കാ​നാ​യി​ല്ലെ​ങ്കി​ല്‍ പ്ര​ത്യേ​കം പ​രീ​ക്ഷ ന​ട​ത്താ​നും സൗ​ക​ര്യമൊ​രു​ക്കും.

കാ​യി​കം, സാം​സ്കാ​രി​കം, യോ​ഗ്യ​ത, ഭി​ന്ന​ശേ​ഷി/ ആ​ദി​വാ​സി എ​ന്നി​ങ്ങ​നെ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​രി​ല്‍നി​ന്ന് സ്ക്രീ​നിം​ഗ് ക​മ്മി​റ്റി അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തും. 2021 22 അ​ധ്യ​യ​നവ​ര്‍​ഷം മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് അ​ന്ത​ര്‍​ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൺ താ​രം ട്രീ​സ ജോ​ളി​യാ​ണ്.