സമ്മര്‍ കോച്ചിംഗ്ക്യാമ്പ് തുടങ്ങി
കായിക പഠനവിഭാഗം 7 വയസു മുതല്‍ 17 വയസു വരെയുള്ള കുട്ടികള്‍ക്കായി നടത്തുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പ് തുടങ്ങി. അത്ലറ്റിക്സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്കറ്റ് ബോള്‍, ക്രിക്കറ്റ്, ഫുട്ബോള്‍, ഹാന്റ് ബോള്‍, കബഡി, ഖോഖോ, ടെന്നീസ്, വോളിബോള്‍, യോഗ എന്നീ ഇനങ്ങളിലാണ് പരിശീലനം. ക്യാമ്പില്‍ പങ്കെടുക്കാന്‍ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ സ്പോട്ട് രജിസ്ട്രേഷന് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ 8089011137, 8089098471, 8089010850.
പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ ബിവോക് മള്‍ട്ടി മീഡിയ, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ യഥാക്രമം 16നും 17നും നടക്കും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
നാലാം വര്‍ഷ ബിഎച്ച്എം. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 18ന് തുടങ്ങും.