കന്പ്യൂട്ടർ ലാബ്-ഇൻ ചാർജ് - കരാർ നിയമനം
ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിലെ ഓണ്ലൈൻ പരീക്ഷാ കേന്ദ്രത്തിൽ കന്പ്യൂട്ടർ ലാബ്ഇൻ ചാർജ് തസ്തികയിലേക്കു താത്കാലിക/കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതു വിഭാഗത്തിലുള്ള ഒരൊഴിവിലേക്ക് കന്പ്യൂട്ടർ എൻജിനീയറിംഗിലോ കന്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസിലോ മൂന്ന് വർഷ പോളിടെക്നിക് ഡിപ്ലോമ യോഗ്യതയും കന്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ്, നെറ്റ്വർക്കിംഗ്, ഇൻസ്റ്റലേഷൻ, വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയും സോഫ്റ്റ്വെയറിന്റെയും മെയിന്റനൻസ്, വീഡിയോഓഡിയോ എഡിറ്റിംഗ് എന്നിവയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവരെയാണു പരിഗണിക്കുക. അപേക്ഷകരുടെ പ്രായം 2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 15,000 രൂപയാണ്. താത്പര്യമുള്ളവർ 26 നകം റമെു@ാഴൗ.മര.ശി എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ ംംം.ാഴൗ.മര.ശി എന്ന സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷാ തീയതി
അഞ്ചാം സെമസ്റ്റർ ബിഎ/ബികോം (സിബിസിഎസ് 2018, 2017 അഡ്മിഷൻ റീഅപ്പിയറൻസ് പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾക്ക് 16 വരെയും 525 രൂപ പിഴയയോടു കൂടി 17നും 1050 രൂപ സൂപ്പർഫൈനോടു കൂടി 18നും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംബിഎ (2020 അഡ്മിഷൻ റെഗുലർ / 2019 അഡ്മിഷൻ സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് 16 വരെയും 525 രൂപ പിഴയോടു കൂടി 17നും 1050 രൂപ സൂപ്പർഫൈനോടു കൂടി 18നും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസ് പരീക്ഷാഫീസിനു പുറമെ അടക്കണം.
അഞ്ചാം സെമസ്റ്റർ സിബിസിഎസ് (2019 അഡ്മിഷൻ സ്പെഷ്യൽ സപ്ലിമെന്ററി പരാജയപ്പെട്ട വിദ്യാർഥികൾക്ക്) ബിരുദ പരീക്ഷകൾക്ക് 16 വരെയും 525 രൂപ പിഴയോടു കൂടി 17നും 1050 രൂപ സൂപ്പർഫൈനോടു കൂടി 18നും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമേ അടക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാ ഫീസ്
ഏഴാം സെമസ്റ്റർ ബിഎച്ച്എം (2018 അഡ്മിഷൻ റെഗുലർ / 2013 മുതൽ 2017 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ 30ന് ആരംഭിക്കും. 18 വരെയും 525 രൂപ പിഴയോടു കൂടി 19നും 1050 സൂപ്പർഫൈനോടു കൂടി 20നും അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എംബിഎ (2018, 2017 അഡ്മിഷൻ സപ്ലിമെന്ററി / 2016 അഡ്മിഷൻ ഫസ്റ്റ് മെഴ്സി ചാൻസ് / 2015 അഡ്മിഷൻ സെക്കൻഡ് മേഴ്സി ചാൻസ്) ബിരുദ പരീക്ഷകൾ 31ന് ആരംഭിക്കും. കോവിഡ് 19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടും 2018 അഡ്മിഷൻ അദാലത്ത് മേഴ്സി ചാൻസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കും പരീക്ഷ എഴുതാം. 19 വരെയും 525 രൂപ പിഴയോടു കൂടി 20നും 1050 രൂപ സൂപ്പർഫൈനോടു കൂടി 21നും അപേക്ഷിക്കാം. ടൈം ടേബിൾ, മേഴ്സി ചാൻസ് ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
സ്കൂൾ ഓഫ് ബയോസയൻസ് ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി (മൈക്രോബയോളജി, ബയോടെക്നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്സ് 20202022 ബാച്ച് സയൻസ് ഫാക്കൽറ്റി, സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.