പ്രൈവറ്റ് രജിസ്ട്രേഷൻ - തീയതി നീട്ടി
കേരളസർവകലാശാലയുടെ 2022 2024 വർഷത്തിലെ ബിഎ/ബികോം/ബിഎഅഫ്സൽഉൽഉലാമ/ബി.കോം. അഡീഷണൽ ഇലക്ടീവ് കോഓപ്പറേഷൻ (2021 അഡ്മിഷൻ) എന്നീ കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന 2625/ രൂപ പിഴയോടെയും ബിബിഎ കോഴ്സിന് 3150/ രൂപ പിഴയോടെയും അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി 20 വരെ നീട്ടിയിരിക്കുന്നു (മൂന്നാം വർഷ റീരജിസ്ട്രേഷൻ ഒഴികെ). വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബികോം (ഹിയറിംഗ് ഇംപയേർഡ്) (റെഗുലർ/സപ്ലിമെന്ററി 2013 സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ജൂണ്‍ 15 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് & സ്കൾപ്പ്ച്ചർ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബിടെക്, ഡിസംബർ 2021 (2008 സ്കീം) ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ ഡേറ്റാബേസ് ലാബ് (08508), കന്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ഒബ്ജക്ട് ഓറിയന്റഡ് പ്രോഗ്രാമിംഗ് ലാബ് (08507), ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ് ലാബ് (08508) എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ 18 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ, ഡിസംബർ 2021 (2008 സ്കീം) കന്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ മൈക്രോപ്രോസസർ ലാബ് (08607), സിസ്റ്റം സോഫ്റ്റ്വെയർ ലാബ് (08608) എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ 20 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.