ബിരുദാനന്തര ബിരുദ പ്രവേശനം; തീയതി നീട്ടി
202223 അധ്യയനവർഷത്തില് കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഈമാസം പത്തുവരെ നീട്ടി. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.admission.kannuruniversity.ac.in സന്ദർശിക്കുക.
പ്രൈവറ്റ് രജിസ്ട്രേഷൻഐഡന്റിറ്റി കാർഡ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (2021 പ്രവേശനം) ബിരുദ പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്തവരുടെ ഐഡന്റിറ്റി കാർഡ് സർവകലാശാല വെബ്സൈറ്റിൽ Academics Private Registration ലിങ്കിൽ ലഭ്യമാണ്. ലിങ്കിൽ നിർദിഷ്ട വിവരങ്ങൾ നൽകി ഐഡന്റിറ്റി കാർഡ് ഡൗൺലോഡ് ചെയ്യാം.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് റഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 11 ന് വൈകുന്നേരം വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് റഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 13 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
ജൂലൈ ഏഴിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ പിജി (റഗുലർ), നവംബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റു് വെബ്സൈറ്റിൽ ലഭ്യമാണ്. ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റിനൊപ്പം ഫോട്ടോ രേഖപ്പെടുത്തിയ ഏതെങ്കിലും ഗവ. അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കണം.
പരീക്ഷാതീയതി
തലശേരി ഗവ. കോളജിലെ ഒന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിന്റെ MCS1C02Computer Organization and Architecture പരീക്ഷ നാലിന് നടക്കും. പരീക്ഷാസമയത്തിൽ മാറ്റമില്ല.
പയ്യന്നൂർ കോളജിലെ എംഎസ്സി പ്ലാന്റ് സയൻസ് വിത്ത് ബയോ ഇൻഫർമാറ്റിക്സ് റഗുലർ (നവംബർ 2021) പരീക്ഷകൾ നാലിന് ആരംഭിക്കും. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.