ഐഎംകെ - എംബിഎ - കൗണ്‍സിലിംഗ്
കാര്യവട്ടം കാന്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐഎംകെ), എംബിഎ 202224 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി, കാര്യവട്ടം കാന്പസിൽ നടന്ന ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ, പ്രവിഷണൽ റാങ്ക് ലിസ്റ്റ് തയാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നു. റാങ്ക് ലിസ്റ്റ് സർവകലാശാല പോർട്ടലിൽ ലഭ്യമാണ് (www.admissions.keralauniversity.ac.in കൗണ്‍സിലിംഗ് നാലിന് രാവിലെ 09.30 മുതൽ കാര്യവട്ടം ഐഎംകെയിൽ നടക്കും. കൗണ്‍സലിംഗിന് ഹാജരാകേണ്ട സമയക്രമം സംബന്ധിച്ച വ്യക്തിഗത അറിയിപ്പ് പ്രവേശനാർഥികളുടെ മൊബൈൽ നന്പറിലും, ഇമെയിലിലും ലഭിക്കും.
പരീക്ഷാഫീസ്
2022 ജൂലൈയിൽ ആരംഭിക്കുന്ന എംസിഎ (2015 സ്കീം) മൂന്നാം സെമസ്റ്റർ (സപ്ലിമെന്ററി 2016 2019 അഡ്മിഷൻ), അഞ്ചാം സെമസ്റ്റർ (റഗുലർ 2019 അഡ്മിഷൻ മാത്രം) & (സപ്ലിമെന്ററി 2016 2018 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ നാലിന് ആരംഭിക്കും. പിഴയില്ലാതെ 12 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ
2022 ജൂലൈയിൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി) (റെഗുലർ 2019 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2018 അഡ്മിഷൻ, സപ്ലിമെന്ററി 2014 2018 അഡ്മിഷൻ, മേഴ്സിചാൻസ് 2011 സ്കീം (2011 അഡ്മിഷൻ)) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2014, 2018 സ്കീം വിദ്യാർഥികൾ ഓണ്‍ലൈനായും 2011 സ്കീം വിദ്യാർഥികൾ പൂരിപ്പിച്ച അപേക്ഷകൾ നൽകിയും അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.